Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തില്ല : റവന്യൂ മന്ത്രി ആർ അശോക്

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകൾ കൂടിവരുന്ന വാർഡുകൾ മാത്രം സീൽ ഡൗൺ ചെയ്ത് കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കും.
ഇത്തരം മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബെംഗളൂരു നഗരത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലേയും ആശുപത്രികളിലേയും ബെഡ്ഡുകളിൽ 50 ശതമാനം കോവിഡ് രോഗികൾക്കായി മാറ്റിവെക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ 100 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. രണ്ടു വാർഡിന് ഒരു ആംബുലൻസ് എന്ന രീതിയിലാണ് ഇതു ക്രമീകരിക്കുക. പ്രതിപക്ഷത്തിൻ്റെ അപേക്ഷ പരിഗണിച്ച് ലോക് ഡൗണിന് പിറകെ പോയാൽ ജനജീവിതം ദുരിതത്തിലാകുമെന്നും മന്ത്രി പറഞ്ഞു.

 

Main Topics : No lock down in Bengaluru for now: Karnataka govt Revenue Minister R Ashok

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.