Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം : കേരളത്തില്‍ ഞായറാഴ്‌ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗണ്‍ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള പ്രവർത്തനങ്ങൾക്ക്‌ അനുമതി നൽകി ഉത്തരവിറങ്ങി.

ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്‌ച ലോക്‌ ഡൗണിൽ ഇളവ്‌ അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച നൽകിയ ഇളവുകൾ പരിശോധിച്ച്‌ തുടർന്നുള്ള ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്‌ഡൗൺ തുടരേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയായിരുന്നു.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ താത്കാലികമായി പിന്‍വലിക്കുന്നു. ഞായറാഴ്ച ഉള്‍പ്പടെ എല്ലാ ദിവസങ്ങളിലും രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയുള്ള കര്‍ഫ്യൂ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം  കണ്ടെയ്‌മെൻറ്‌ സോണുകളിലും മറ്റും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി തുടരും. വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തല്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
Main Topic : Complete lockdown on sundays in Kerala canceled


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.