Follow the News Bengaluru channel on WhatsApp

എസ്എസ്എൽസി പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥിക്ക് കോവിഡ്

ബെംഗളൂരു : ഹാസനിൽ ഇന്ന് നടന്ന എസ്എസ്എൽസി കണക്ക് പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹാസനിലെ അർക്കൽഗുഡ് താലൂക്കിലെ മല്ലപട്ടണ സര്‍ക്കാര്‍ സ്കൂളിലായിരുന്നു പരീക്ഷാ കേന്ദ്രം. പരീക്ഷ ആരംഭിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് വിദ്യാർത്ഥിക്ക് ഡെങ്കി പനി ബാധിച്ചിരുന്നു. രോഗം ഭേദമായെങ്കിലും പിന്നീട് വീണ്ടും പനി വന്നതിനാൽ സ്രവം പരിശോധനക്കയച്ചിരുന്നു. ഇന്ന് പുറത്തു വന്ന പരിശോധന ഫലം പൊസിറ്റീവായതോടെ ജില്ലാ അധികൃതർ പൊതുവിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥിയെ മറ്റൊരു മുറിയിലേക്ക് മാറ്റി. അതേ സമയം കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിക്കും ഇതേ മുറിയിൽ പരീക്ഷയെഴുതിയ മറ്റു കുട്ടികൾക്കും സപ്ലിമെൻ്ററി പരീക്ഷ ഉടൻ അനുദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു.

 

Main Topic :Karnataka Student Who Wrote Class 10 SSLC Exam Tests Positive for Covid-19


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.