Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിച്ച 99 കാരിക്ക് രോഗമുക്തി

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 99 കാരിക്ക് രോഗമുക്തി. കഴിഞ്ഞ ഒമ്പത് ദിവസമായി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർസെലിൻ സല്‍ദാനയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച ഏറ്റവും പ്രായം കൂടിയ ആൾ കൂടിയാണ് മാർസെലിൻ സല്‍ദാന. അതു കൊണ്ട് തന്നെ രോഗമുക്തി നേടുന്നതിൽ ആശുപത്രി അധികൃതർക്കടക്കം ഏറെ ആശങ്കയുണ്ടായിരുന്നു.

ബെംഗളൂരു കുമാരസ്വാമി ലേ ഔട്ടിൽ താമസിക്കുന്ന ഇവരുടെ 70 കാരനായ മകനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സല്‍ദാനയെ പരിശോധനക്ക് വിധേയമാക്കിയത്. ഫലം പോസിറ്റീവായതോടെ ജൂൺ 17 ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളരെ പോസിറ്റീവായിട്ടായിരുന്നു അവരുടെ ആശുപത്രിയിലെ പെരുമാറ്റം. ചികിത്സാരീതികളോടും ആശുപത്രി ജീവനക്കാരോടും നല്ല രീതിയിലാണ് അവർ പെരുമാറിയത്. വിക്ടോറിയ ആശുപത്രിയിലെ ട്രോമ കെയർ സെൻ്റർ നോഡൽ ഓഫീസർ കൂടിയായ ഡോ. ആസിമ ബാനു പറഞ്ഞു. ജൂൺ 18 ന് ഇവരുടെ 99ാം പിറന്നാൾ കൂടിയായിരുന്നു.

 

Main Topics : 99-year old woman recovers from coronavirus at a Victoria hospital in Karnataka. Marceline saldanha becomes oldest in karnataka to beat covid 19


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.