Follow the News Bengaluru channel on WhatsApp

കെംപ ഗൗഡയുടെ പ്രതിമ നിർമ്മാണം ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരുവിൻ്റെ സ്ഥാപകനും ഭരണാധികാരിയുമായ നാദപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള പടുകൂറ്റൻ വെങ്കല പ്രതിമ നിർമ്മാണത്തിൻ്റെ ഭൂമി പൂജ ശനിയാഴ്ച നടന്നു. വിമാനത്താവള പരിസരത്ത് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ചടങ്ങ് ഉദ്ഘാടനം നടത്തി. ചടങ്ങിൽ കെംപഗൗഡ പ്രതിമയുടെ മിനിയേച്ചർ മാതൃക മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.
മുൻ പ്രധാനമന്ത്രിയും നിയുക്ത രാജ്യസഭാ എംപിയുമായ എച്ച്.ഡി ദേവഗൗഡ, ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോ, ലക്ഷ്മൺ സവാധി, സി.എൻ. അശ്വത് നാരായണൻ, ആദിചുഞ്ചനാഗരി മഠാധിപതി നിർമലാനന്ദ സ്വാമി, ജെഎസ്എസ് മഠാധിപതി ശിവരാത്രി ദേശി കേന്ദ്ര സ്വാമി, സിദ്ധഗംഗന മഠാധിപതി സിദ്ധലിംഗന സ്വാമി, കോൺഗ്രസ്സ് അധ്യക്ഷൻ ഡി കെ ശിവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിധാൻ സൗധക്ക് സമീപം 27 അടി ഉയരമുള്ള ഗാന്ധി പ്രതിമ നിർമ്മിച്ച രാം വി സുത്തർ, അനിൽ ആർ സുത്തർ എന്നിവരാണ് പ്രതിമ നിർമ്മിക്കുന്നത്. ബെംഗളൂരു വിമാനത്താവളത്തിനു സമീപം ദേവനഹള്ളിയിൽ 23 ഏക്കറിലെ സെൻട്രൽ പാർക്കിൽ നിർമ്മിക്കുന്ന പ്രതിമക്ക് 80 കോടി രൂപയാണ് നിർമ്മാണ ചിലവ്.
ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് കോർപ്പറേഷൻ കർണാടകയ്ക്കാണ് നിർമ്മാണ ചുമതല. 108 അടിയുള്ള പ്രതിക്ക് പത്തു നില കെട്ടിടത്തിൻ്റെ ഉയരമുണ്ടാകും. ഒരു വർഷത്തിൽ പദ്ധതി പൂർത്തിയാക്കും.

 

Main Topic : Bhoomi Pooja for Kempegowda statue at Bengaluru airport

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.