Follow the News Bengaluru channel on WhatsApp

കർണാടകയിൽ ജൂലൈ അഞ്ച് മുതൽ ഞായർ ലോക് ഡൗൺ 

ബെംഗളൂരു : കർണാടകയിൽ ഞായർ സമ്പൂർണ്ണ ലോക് ഡൗൺ വീണ്ടും നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ജൂലൈ അഞ്ച് മുതൽ ഇത് പ്രാബല്യത്തിൽ വരും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രാത്രി കാല കർഫ്യൂവിൻ്റെ സമയം തിങ്കളാഴ്‌ച മുതൽ രാത്രി എട്ട് മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയായി മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ ശനിയാഴ്ച ദിവസങ്ങളിൽ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവന സർവീസുകൾ ഒഴികെ മറ്റെല്ലാ വാണിജ്യ- കച്ചവട പ്രവർത്തനങ്ങൾക്ക് വിലക്ക് ഉണ്ടായിരിക്കും. ഇന്ന് (28.06.2020 ന് )സമ്പൂർണ്ണ ലോക് ഡൗൺ ബാധകമല്ല.
യോഗത്തിൽ ബെംഗളൂരു നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റവന്യൂ മന്ത്രി ആർ അശോക, ചീഫ് സെക്രട്ടറി ടി എം വിജയ ഭാസ്കർ എന്നിവർ പങ്കെടുത്തു.
ഇന്നലെ സംസ്ഥാനത്ത് 918 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ബെംഗളൂരു അർബൻ ജില്ലയിൽ മാത്രം 918 കേസുകൾ ഉണ്ട്.

Main Topics : Complete lockdown on Sundays is back in Karnataka starting July 5 th,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.