ഒറ്റദിവസം സ്ഥിരീകരിച്ചത് 918 കോവിഡ് കേസുകള്‍ ; ബെംഗളൂരു അര്‍ബനില്‍ 596 രോഗികള്‍

ബെംഗളൂരു : സംസ്ഥാനത്ത് ഇന്നലെ 918 കോവിഡ് കേസുകളുടെ റെക്കോഡ് വര്‍ധന രേഖപെടുത്തി. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 11923 ആയി ഉയര്‍ന്നു. ആശങ്കയോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെങ്കിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവും, താരതമ്യേന കുറഞ്ഞ മരണനിരക്കും ആശ്വാസം നല്‍കുന്നതാണ്.

സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11923 ആണെങ്കിലും രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 7287 ആണ്. 4441 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 191 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ച 918 രോഗികളില്‍ പകുതിയില്‍ ഏറെ ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 596 പേര്‍ക്കാണ് ആണ് ഇന്നലെ ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 2531 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 533 പേര്‍ക്ക് രോഗം ഭേദമായി. ഒരു കോവിഡ്  ഇതര മരണമടക്കം 85 പേര്‍ മരിച്ചു. 1913 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രണ്ടാമതായി കല്‍ബുര്‍ഗി ജില്ലയാണ്. ഇവിടെ 1364 പേര്‍ക്ക് രോഗം ബാധിച്ചു. 959 പേര്‍ രോഗമുക്തി നേടി. 17 പേര്‍ മരിച്ചു. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവര്‍ 388 പേര്‍ മാത്രം. മൂന്നാമതായി ഉഡുപ്പി ജില്ലയാണ്. 1139 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 1038 പേര്‍ക്ക് രോഗം ഭേദമായി.രണ്ടു പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 99 പേരാണ്.

അതേ സമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ട്. നിലവില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്ററുകളില്‍ സീല്‍ ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ അഞ്ച് മുതല്‍ സംസ്ഥാനത്ത് ഒട്ടാകെ ഞായര്‍ സമ്പൂര്‍ണ്ണ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം ജില്ല തിരിച്ചുള്ള വിവരങ്ങള്‍ കാണാം:

Main Topics : Covid Karnataka Updates. Bengaluru Updates


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.