Follow the News Bengaluru channel on WhatsApp

കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്

ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു. മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കൈകൊള്ളും എന്നാണ് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്നവര്‍ വായ, മൂക്ക് എന്നിവ മറയും വിധത്തിലുള്ള മാസ്‌ക് ധരിക്കണം. കൂടാതെ 1 മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കെട്ടിടങ്ങള്‍ക്ക് അകത്ത് 29 പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരരുത്.

ഇത്തരം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമം 188 ആം വകുപ്പും ചേര്‍ത്തായിരിക്കും കേസെടുക്കുക.നഗരത്തിലെ പല മേഖലകളില്‍ നിന്നായി നിലവില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ 730 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിയമ ലംഘകര്‍ക്ക് നോട്ടീസ് നല്‍കാതെ നേരിട്ടുള്ള നടപടികളായിരിക്കും ഇനി ഉണ്ടാവുക. ബെംഗളൂരു നഗരത്തിലെ ലോക് ഡൗണ്‍ നിയമ ലംഘനങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും, ബിബിഎംപി ഉദ്യോഗസ്ഥരും നിരീക്ഷിക്കും. മാസ്‌ക് – സാമഹിക അകലം എന്നി നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ 100 നമ്പറില്‍ പോലീസ് സഹായം തേടാം. കമ്മീഷണര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.