Follow the News Bengaluru channel on WhatsApp

തുംകൂരില്‍ ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചു; 50 ഓളം ആടുകള്‍ ക്വാറന്റെയിനില്‍

തുംകൂര്‍: ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 50 ഓളം ചെമ്മരിയാടുകളെ ക്വാറന്റെയിനില്‍ പ്രവേശിപ്പിച്ചു. തുംകൂരിലെ ഗോഡെക്കെരെ ഗൊല്ലറഹട്ടി എന്ന ഗ്രാമത്തിലാണ് സംഭവം. ഇയാളുടെ ആടുകളില്‍ ചിലതിന് ശ്വാസ സംബന്ധമായ അസുഖകങ്ങള്‍ ഉള്ളത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജെ സി മധുസ്വാമി അമ്പത് ആടുകള്‍ക്കും ക്വാറന്റെയിന്‍ സൗകര്യം ഒരുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പിനോട് ആടുകളില്‍ കോവിഡ് പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അഞ്ച് ആടുകള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തിരുന്നു. ആടുകള്‍ വൈറസ് മനുഷ്യരിലേക്ക് പടര്‍ത്തുമെന്ന് തെളിവുകള്‍ ഇല്ല. എങ്കിലും വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വരുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മൃഗ സംരക്ഷണ വകുപ്പിനോട് റിപ്പോര്‍ട്ട് വരുന്നതുവരെ ആടുകള്‍ക്ക് ഐസൊലേഷന്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടത്. മധുസ്വാമി പറഞ്ഞു.
കോവിഡ് ബാധിച്ച ആട്ടിടയന്‍ ജക്കനഹള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

Main Topic : 50 sheep have been kept in isolation in a village in Karnataka’s Tumkur district after a shepherd tested positive for coronavirus.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.