Follow the News Bengaluru channel on WhatsApp

കർണാടകയില്‍ മൂന്ന് ദിവസത്തിൽ മൂവായിരത്തിലേറെ കോവിഡ് രോഗികൾ

ബെംഗളൂരു : കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 3290 പേർക്ക്. മരിച്ചത് 46 പേർ. ബെംഗളൂരു അർബൻ, ബെല്ലാരി, ദക്ഷിണ കന്നഡ, കൽബുർഗി, ബെംഗളൂരു, ഉഡുപ്പി എന്നിങ്ങനെ എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. ഇന്നലെത്തെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 14295 ആണ്. ഇതിൽ 7683 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 6382 പേരാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് ബെംഗളൂരു അർബനിലാണ്. ഇന്നലെ 738 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4052 ആയി. ഒരു കോവിഡിതര മരണമടക്കം 92 പേർ ഇതിനകം മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിൽ ഉള്ളതും ബെംഗളൂരു അർബൻ ജില്ലയിലാണ്.

അതേസമയം കോവിഡ്  പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കുന്നുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങള്‍ സീല്‍ ഡൌണ്‍ ചെയ്തിട്ടുണ്ട്. ഹോം ക്വാറൻ്റെയിനിൽ കഴിയുന്നവർ കോവിഡ് നിർദ്ദേശങ്ങൾ ലംഘിക്കാതിരിക്കാൻ സംസ്ഥാനത്ത് ഇ ടാഗുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കോവിഡ് പ്രതിരോധ ചുമതലയുള്ള റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 13000 ക്വാറൻ്റെയിൻ ലംഘന കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഹോം ക്വാറൻ്റെയിനിൽ കഴിയുന്നവർ നിയമ ലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാൽ 45 45111 എന്ന നമ്പറിൽ വിളിക്കുകയോ 9777 777684 എന്ന നമ്പറിൽ വാട്സ് ആപ്പ് സന്ദേശം നൽകുകയോ ചെയ്യണമെന്ന് ഹോം  ക്വാറൻ്റെയിൻ ടാസ്ക് ഫോഴ്സ്  അറിയിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്ക് ക്രിമിനൽ വകുപ്പുകൾ ചുമത്തി കേസെടുക്കും. കൂടാതെ നിയമ ലംഘകരെ പെയിഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റെയിനിലേക്ക് മാറ്റും. ബെംഗളൂരുവിൽ അഞ്ച് പുതിയ കോവിഡ് കെയർ സെൻ്ററുകൾ കൂടി ആരംഭിച്ചിട്ടുണ്ട്.. നഗരത്തിലെ നിലവിലുള്ള കോവിഡ് കെയർ സെൻ്ററുകളിലെ കിടക്കകൾ നിറഞ്ഞതിനെ തുടർന്നാണ് ബിബിഎംപി പുതിയ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 605159 സ്രവ സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 575337 എണ്ണം നെഗറ്റീവായി.23562 പ്രൈമറി കോണ്ടാക്റ്റുകളിലും 19285 സെക്കണ്ടന്‍റെറി കോണ്ടാക്റ്റുകളിലുമായി
42847 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.

രോഗികള്‍/രോഗം ഭേദമായവര്‍ /മരണപെട്ടവര്‍ എന്നിങ്ങനെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 

 

Main Topic : Covid 19 Cases reached to 14295 in Karnataka.Death toll also increased.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.