Follow the News Bengaluru channel on WhatsApp

സമൂഹ വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതി രൂപീകരിച്ചു

ബെംഗളൂരു : ബെംഗളൂരുവില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനായി പഠന സര്‍വേ നടത്താന്‍ സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിച്ചതായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി ആര്‍ അശോക അറിയിച്ചു. പഠന സര്‍വേ പൂര്‍ത്തീകരിക്കാന്‍ മൂന്ന് നാല് ദിവസമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരു നഗരത്തിലെ ചില ഭാഗങ്ങളില്‍ സമൂഹ വ്യാപനം നടന്നതായി ചില മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. ഇതു ജനങ്ങളിലുണ്ടാക്കിയ ആശങ്കയും സംശയവും ദൂരികരിക്കാനാണ് വിദഗ്ദ സമിതി രൂപീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് സമിതിക്ക് നല്‍കിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി ബെംഗളൂരു നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗത്തിന്റെയും രോഗം പടര്‍ന്നതിന്റെ പശ്ചാത്തലം അവ്യക്തമാണ്. ഈ വസ്തുത വിലയിരുത്തിയാണ് സമൂഹ വ്യാപനം നടന്നെന്ന ആശങ്ക ചില ആരോഗ്യ വിദഗ്ദര്‍ പങ്കുവെച്ചത്.
അതേ സമയം ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ ഇന്നലെ 738 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം നാലായിരം കവിഞ്ഞു.

Main Topic :  Expert team to submit possible community transmission report says Karnataka Revenue Minister R Ashok


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.