അൺലോക്ക്‌ 2.0 മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല

ന്യൂഡൽഹി : അൺലോക്ക്‌ 2.0  മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്ന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര വിമാന സർവീസുകൾ ജൂലൈയിലും പുനഃരാരംഭിക്കില്ല. ആഭ്യന്തര വിമാന സർവീസുകളും ട്രെയിനുകളുടെയും എണ്ണം കൂട്ടും. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല. മെട്രോ സർവീസുകൾ ആരംഭിക്കില്ല. ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം.

രാത്രി 10 മുതൽ പുലർച്ചെ അഞ്ച്‌ വരെയാകും കർഫ്യൂ. ജൂലൈ ഒന്ന്‌ മുതൽ 31 വരെയാണ്‌ അൺലോക്‌ രണ്ടാം ഘട്ടം. വിനോദപാർക്കുകൾ, തിയറ്ററുകൾ,  ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, സമാനമായ മറ്റ്‌ സ്ഥലങ്ങൾ എന്നിവ അടഞ്ഞുകിടക്കും. സാമൂഹ്യ,- രാഷ്ട്രീയ,- കായിക, വിനോദ, അക്കാദമിക,- സാംസ്‌കാരിക,- മത ചടങ്ങുകൾക്കും  ഒത്തുചേരലുകൾക്കും വിലക്ക്‌ തുടരും. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പരിശീലന ഇൻസ്‌റ്റിറ്റ്യൂട്ടുകൾ 15 മുതൽ പ്രവർത്തിക്കും.

കൺടെയ്‌ൻമെന്റ്‌ സോണുകളിൽ അടച്ചിടൽ കർശനമായി തുടരും. ആരോഗ്യമന്ത്രാലയവും മറ്റും പുറപ്പെടുവിക്കുന്ന മാനദണ്ഡ പ്രകാരം കൺടെയ്‌ൻമെന്റ്‌ സോണുകൾ സംസ്ഥാനങ്ങൾ തീരുമാനിക്കും. ഇവിടെ അവശ്യസേവനങ്ങൾ മാത്രമേ പാടുള്ളൂ. കൺടെയ്‌ൻമെന്റ്‌ സോണുകൾക്ക്‌ പുറത്ത്‌ യുക്തമായ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക്‌ ഏർപ്പെടുത്താം.

കടകളിൽ ശാരീരികാകലം പാലിച്ച്‌‌ അഞ്ചിൽ കൂടുതൽ പേരെ അനുവദിക്കാം.വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിയന്ത്രണം തുടരും. പൊതുഇടങ്ങളിലെയും ഓഫീസുകളിലെയും നിയന്ത്രണങ്ങൾക്കും ജാഗ്രതാ നടപടികൾക്കും മാറ്റമില്ല.

വർക്ക്‌ ഫ്രം ഹോം’ സമ്പ്രദായത്തിന്‌ പ്രോത്സാഹനം നൽകിക്കൊണ്ട് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് പരമാവധി വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. തൊഴിൽ–- ബിസിനസ്‌ സമയ വിഭജനം, തെർമൽ പരിശോധന, ഹാൻഷ്‌ വാഷ്‌ , മാസ്‌ക്‌,  സാമൂഹ്യാകലം എന്നിവ തുടരും. തെര്‍മല്‍ സ്‌കാനിങ്, കൈകഴുകല്‍ എന്നിവയ്ക്കുള്ള സൗകര്യവും സാനിറ്റൈസറും സ്ഥാപനങ്ങള്‍ കരുതണം. ജീവനക്കാരുടെ ജോലി സ്ഥലവും പൊതുവായി ഇടപഴകുന്ന സ്ഥലങ്ങളും ഡോര്‍ ഹാന്‍ഡില്‍ അടക്കമുള്ളവയും ഓരോ ഷിഫ്റ്റുകളുടെയും ഇടവേളകളില്‍ അണുവിമുക്തമാക്കണം.

പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയമാനുസൃതമായ പിഴ ചുമത്താം. മദ്യം, പുകയില, പാന്‍, ഗുഡ്ക എന്നിവയുടെ ഉപയോഗം പൊതുസ്ഥലങ്ങളില്‍ നിരോധിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Main Topics : Unlock 2.0, Union Home Ministry issued guidelines for ‘Unlock 2’ phase across country between July 1 and July 31.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.