Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് അഞ്ചു വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കുന്നു.

ബെംഗളൂരു : കര്‍ണാടകയില്‍ എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കുന്നു. ഓരോ ക്ലാസ്സിലേയും കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ സമയക്രമങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.

സമയ ക്രമം 

എല്‍കെജി-യുകെജി : ആഴ്ചയില്‍ 30 മിനിട്ട്.
ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെ : ഒന്നിടവിട്ട ദിവസങ്ങളില്‍ 30-45 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടു സെഷന്‍.
ആറു മുതല്‍ എട്ടുവരെ: ആഴ്ചയില്‍ അഞ്ചു ദിവസം, രണ്ടു സെഷനുകളിലായി 30-45 മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലാസ്സുകള്‍.
ഒമ്പത് – പത്ത് ക്ലാസുകള്‍ : ഒരു ദിവസം 30-45 മിനിറ്റ് ദൈര്‍ഘ്യമുള്ള നാലു സെഷനുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസം.

നിംഹാന്‍സ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് കുട്ടികളെ അധിക സമയം ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എല്‍കെജി മുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളിലെ ഓണ്‍ലൈന്‍ പഠനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

അഞ്ചാം ക്ലാസുവരെ ഓൺലൈൻ ക്ലാസുകൾ വിലക്കിയ സർക്കാർ നടപടിക്കെതിരെ ഒരു വിഭാഗം രക്ഷകർത്താക്കളും സ്കൂൾ അധികൃതരും ഹൈക്കോടതിയെ സമീപിച്ചിരുന്നതിനെ തുടർന്ന് കോടതി സമയം കുറച്ച് ക്ലാസുകൾ എടുക്കുന്നതിൻ്റെ സാധ്യതകൾ ആലോചിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ പുതുക്കിയ സമയക്രമമടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചത്.

Main Topics :  Online classes are back in Karnataka


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.