ലോക് ഡൗൺ മരണ നിരക്ക് കുറച്ചുവെന്ന് പ്രധാനമന്ത്രി; 80 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് നവംബർ വരെ ഭക്ഷ്യധാന്യങ്ങൾ സൗജന്യം

ന്യൂഡൽഹി: ലോക് ഡൗൺ കൃത്യമായി പ്രഖ്യാപിച്ചത് മൂലം രാജ്യത്തെ കോവിഡ് മരണ നിരക്ക് ഗണ്യമായി കുറക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട അവസ്ഥയിലാണ്.രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക് ഡൗൺ ഇളവുകൾ വന്നതോടെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം വന്നതായും മോഡി ചൂണ്ടിക്കാട്ടി.
നവമ്പർ വരെ ഭക്ഷ്യധാന്യം സൗജന്യമാണ്. 80 കോടി ജനങ്ങൾക്ക് അതിൻ്റെ ഫലം ലഭിക്കും. വരുന്ന മാസങ്ങൾ ഉത്സവങ്ങളുടെ കാലം കൂടിയാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജ്യമായി ലഭിക്കുന്ന പദ്ധതി അതു കൊണ്ടു തന്നെ നവംബർ വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാനുള്ള നടപടികൾക്ക് സർക്കാർ പ്രഥമ പരിഗണനയാണ് നൽകിയത്.
20 കോടി ജനങ്ങൾക്ക് ജൻധൻ യോജനയിലൂടെ 31000 കോടിയുടെ പ്രയോജനം ലഭിച്ചു. ആരോഗ്യ കാര്യത്തിൽ ഓരോ പൗരനും കരുതൽ വേണം. മാസ്ക് ധരിക്കണം. കോവിഡ് മാർഗ്ഗരേഖ ലംഘിക്കുന്നവരെ തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു,
Main Topic : Prime Minister Narendra Modi Address the Nation, Covid 19, Lockdown
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.