Follow the News Bengaluru channel on WhatsApp

അമ്പത് വയസിന് മുകളിലുള്ള ജീവനക്കാർക്ക് ബിഎംടിസി അവധി പ്രഖ്യാപിച്ചു

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായതോടെ ജീവനക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് 50 വയസ്സിന് മുകളിലുള്ള ജീവനക്കാർ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ബിഎംടിസി അധികൃതർ നിർദ്ദേശിച്ചു. പത്തു ലക്ഷത്തോളം വരുന്ന യാത്രക്കാരുടേയും തൊഴിലാളികളുടേയും സുരക്ഷ മാനിച്ചാണ് ഈ തീരുമാനം. അമ്പതു വയസ്സിന് മുകളിലുള്ള കണ്ടക്ടർ, ഡ്രൈവർ എന്നിവരോടും മറ്റു അസുഖങ്ങളുള്ളവരോടും തൽക്കാലത്തേക്ക് അവധിയെടുക്കാനാണ് നിർദ്ദേശം. ഹൃദയസംബന്ധമായ അസുഖമുള്ളവർ, പ്രമേഹമുള്ളവർ, വൃക്കരോഗമുള്ളവർ എന്നിവർക്കും അവധിയെടുക്കാമെന്ന് നിർദ്ദേശമുണ്ട്.
ഏപ്രിൽ 19 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിർദ്ദേശപ്രകാരം രോഗാവസ്ഥയിലുള്ളവർ, അമ്പതിന് മുകളിലുള്ളവർ എന്നിവരെ കോവിഡ് റിസ്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ഇത്തരം ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ബിഎംടിസി സർക്കുലർ പുറത്തിറക്കിയത്.
Main Topic : BMTC sends all employees aged above 50 years on leave due to Covid-19 pandemic

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.