Follow the News Bengaluru channel on WhatsApp

കേരളത്തില്‍ 151 പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു; 131 പേർക്ക്‌ രോഗം ഭേദമായി

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 151 പേർക്ക് രോഗം സ്ഥിരീകരിച്ചു. 131 പേർക്ക് രോഗം ഭേദമായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 13 പേര്‍ക്കാണ് ഇന്നു സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോക്ടേഴ്‌സ് ഡേയിൽ ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവൻ ബലികൊടുത്താണ് ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • കണ്ണൂര്‍  27
  • തൃശൂര്‍ 18
  • കൊല്ലം 3
  • ആലപ്പുഴ 8
  • തിരുവനന്തപുരം 4
  • എറണാകുളം 12
  • കോഴിക്കോട് 6
  • കാസര്‍ഗോഡ്  10
  • കോട്ടയം 4
  • മലപ്പുറം, 34
  • വയനാട് 3
  • ഇടുക്കി 1
  • പാലക്കാട് 17
  • പത്തനംതിട്ട 6

 രോഗം ഭേദമായവരുടെ  ജില്ല തിരിച്ചുള്ള കണക്ക് 

  • കോഴിക്കോട് 15
  • ഇടുക്കി 2
  • ആലപ്പുഴ 9
  • കോട്ടയം 6
  • തൃശൂര്‍ 16
  • കാസര്‍ഗോഡ് 16
  • പാലക്കാട് 11
  • പത്തനംതിട്ട 5
  • തിരുവനന്തപുരം 3
  • എറണാകുളം 1
  • വയനാട് 2
  • കണ്ണൂര്‍ 13
  • കൊല്ലം 21
  • മലപ്പുറം 12

കഴിഞ്ഞ 24 മണിക്കൂറിടെ 6524 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2837 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 181780 സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. 4042 സാംപിളുകളുടെ പരിശോധനഫലം ഇനി അറിയാനുണ്ട്.സംസ്ഥാനത്തെ ഹോട്സ്സ്‌പോട്ടുകളുടെ എണ്ണം 124 ആയി.
updating…..

Main Topics : Corona Virus, Covid Updation Kerala, Kerala C M’s Press Meet,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.