കെഎസ്ആർടിസി ബസുകളിലെ യാത്രക്കാരുടെ കൈയില്‍ മുദ്ര പതിപ്പിക്കും

ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർണാടക ആർടിസി ബസുകളിൽ യാത്രക്കാരുടെ കൈകളിൽ മുദ്ര ( സ്റ്റാംപ്) പതിപ്പിക്കുന്നു. ബസിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരെ തെർമൽ പരിശോധനക്ക് വിധേയമാക്കി ശരീരതാപനിലയിൽ മാറ്റമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് മുദ്ര പതിക്കുക. ബെംഗളൂരു നഗരത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കെഎസ്ആർടിസി കൈകൊണ്ടത്. തെർമൽ സ്ക്രീനിംഗിന് വിധേയമാക്കിയ യാത്രക്കാരുടെ കൈയിൽ മുദ്ര പതപ്പിച്ച ശേഷമേ ബസ്സിൽ കയറ്റുകയുള്ളൂ. യാത്രക്കാരിൽ ആത്മവിശ്വാസം വളർത്താനും ഒപ്പം യാത്ര ചെയ്യുന്നവര്‍ കോവിഡ് രോഗിയാണോ എന്ന ഭയം ഒഴിവാക്കാനും  ഇതു കൊണ്ട് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ക്വാറൻ്റെയിൻ മുദ്രയിൽ നിന്നും വ്യത്യസ്തമാണ് ഇത്. സാധാരണ മഷിയാണ് മുദ്ര പതിക്കാൻ ഉപയോഗിക്കുന്നത് എന്നതിനാൽ ഇതു കഴുകി കളയാനും എളുപ്പമാണ്. യാത്ര ചെയ്യുന്നവരുടെ പേര്, ഫോൺ നമ്പർ എന്നിവ ശേഖരിക്കാനും കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Main Topics : Covid-19: KSRTC to stamp passengers’ hand after thermal screening


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.