Follow the News Bengaluru channel on WhatsApp

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : കർണാടകയിലെ ഏറ്റവും വലിയ ജയിലായ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 20 വിചാരണ തടവുകാർക്കും ആറ് ജയിൽ ഉദ്യോഗസ്ഥൻമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഹജ്ജ് ഭവനിലെ കോവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തടവുകാരും ജയിൽ ജീവനക്കാരുമടക്കം 5000 ഓളം പേരാണ് പരപ്പന അഗ്രഹാര ജയിലിൽ ഉള്ളത്.

കുറച്ചു ദിവസം മുമ്പ് 450 വിചാരണ തടവുകാരെ ജയിലിൽ കൊണ്ടു വന്നിരുന്നു. ഇവരെ പ്രത്യേക ബ്ലോക്കുകളിലായിരുന്നു പാർപ്പിച്ചത്. ചിലര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ഇവരിൽ 150 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഫലം പുറത്തുവന്നത്. ഇവര്‍ക്ക് പുറമേ 6 ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. പരിശോധനക്കയച്ച ബാക്കിയുള്ളവരുടെ സാമ്പിളുകളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ജയിൽ അധികൃതർ.

 

Main Topics :  Covid outbreak, 20 inmates, 6 officials of Parappana Agrahara test positive for COVID-19


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.