Follow the News Bengaluru channel on WhatsApp

കർണാടകയിൽ അടുത്ത അഞ്ച് ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ

ബെംഗളൂരു : കോവിഡ് കേസുകൾ ദിവസേന വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വരുന്ന അഞ്ച് ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂലൈ അഞ്ചു മുതൽ ഓഗസ്റ്റ് 2 വരെയുള്ള അഞ്ച് ഞായറാഴ്ചകളിലാണ് സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കുന്നത്.
കേന്ദ്രസർക്കാർ ജൂലൈ 31 വരെയുള്ള കാലയളവിലേക്കായി ഇറക്കിയ അൺലോക് 2 മാർഗനിർദ്ദേശങ്ങളുടെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി ടിഎം വിജയ ഭാസ്ക്കർ ഇറക്കിയ ഉത്തരവിലാണ് ഈ നിർദ്ദേശങ്ങൾ. നേരത്തെ നിശ്ചയിച്ച, മാറ്റിവെക്കാൻ സാധിക്കാത്ത വിവാഹങ്ങൾ മറ്റു പരിപാടികൾ എന്നിവ നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നാണ് സർക്കുലറിൽ പറയുന്നത്.  രാത്രി എട്ടു മുതൽ അഞ്ചു മണി വരെ കർഫ്യൂ കർശനമാക്കിയിട്ടുണ്ട്. അവശ്യ സർവീസുകൾ, ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, ബസ്, ട്രെയിൻ എന്നിവയിൽ നഗരത്തിലെത്തി വീട്ടിലേക്ക് പോകുന്നവർ എന്നിവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ പത്തുമുതൽ ആഗസ്റ്റ് രണ്ടാം ആഴ്ച വരെ അവശ്യമേഖലകൾ ഒഴിച്ചുള്ള എല്ലാ സർക്കാർ ഓഫീസുകളും എല്ലാ ശനിയാഴ്ചകളിലും അടച്ചിടുന്നതാണ്. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ സ്കൂളുകൾ, കോളേജുകൾ, കോച്ചിങ്ങ് സെൻററുകൾ എന്നിവ അടച്ചിടുന്നതാണ്. രാജ്യാന്തര വിമാന സർവീസുകൾ, മെട്രോ റെയിൽ, ജിംനേഷ്യം, സിനിമാ ഹാളുകൾ, വിനോദ പാർക്കുകൾ, അക്കാദമിക് – സാംസ്കാരിക പരിപാടികൾ എന്നിവക്കുള്ള വിലക്ക് തുടരും.വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് 50 ൽ കൂടുതൽ പേർ പങ്കെടുക്കരുത്. കണ്ടെയിൻമെൻ്റ് സോണുകളിൽ വിലക്കുകൾ പൂർണ്ണമായി പാലിക്കണം. നിരോധനം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടികൾ കൈകൊള്ളുമെന്ന് ഉത്തരവിൽ പറയുന്നു.

 

സര്‍ക്കാര്‍  ഉത്തരവ് വായിക്കാം :UNLOCK 2_RD ENG ORDER_RD 158 TNR 2020_30.06.2020

Main Topics : Karnataka implements complete lockdown on five Sundays till 2 August under Unlock 2 norms; scheduled weddings to proceed as planned

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.