Follow the News Bengaluru channel on WhatsApp

52 കാരന്‍റെ മരണം ; ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി

ബെംഗളൂരു : ചികിത്സ നിഷേധിച്ചതിനാൽ ബെംഗളൂരുവിൽ 52 കാരൻ മരിച്ച സംഭവത്തിൽ 18 ഓളം ആശുപത്രികൾക്കെതിരെ കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.  ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ചികിത്സ നൽകാത്തത് ഗുരുതരമായ വീഴ്ചയാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ബി ശ്രീരാമുലു പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളൂരു നാഗർത്തപേട്ടിലെ ഗാർമെൻറ് കടയുടമയായ ബവർലാൽ സുജാനി എന്ന 52 കാരൻ ശ്വാസതടസത്തെ തുടർന്ന് മരിച്ചത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും  ചികിത്സ കിട്ടാൻ വൈകിയതിനെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്. സ്വകാര്യ ആശുപത്രി ഉൾപ്പെടെ 18 ഓളം ആശുപത്രികളിൽ രോഗികളുമായി പോയെങ്കിലും ചികിത്സ നൽകിയില്ല. ഒടുവിൽ വൈകുന്നേരത്തോടെ ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Main Topics :Notices to 18 hospitals in Bengaluru as 52-year-old dies


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.