Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ക്കരിക്കാൻ 35.18 ഏക്കറില്‍ പ്രത്യേക സ്ഥലം

ബെംഗളൂരു : കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് ബെംഗളൂരുവിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രത്യേക സ്ഥലം അനുവദിച്ചു. ബെംഗളൂരു റൂറല്‍ അര്‍ബന്‍ മേഖലകളിലായി 10 പ്രദേശങ്ങളില്‍ ആണ് 35.18 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചത്. നോർത്ത് ബെംഗളൂരുവിൽ നാല് ഏക്കർ സ്ഥലവും ദക്ഷിണ ബെംഗളൂരുവിൽ 14.18 ഏക്കറും അനേക്കലിൽ 3 ഏക്കറും യെലഹങ്ക അതിർത്തിയിൽ 14 ഏക്കർ സ്ഥലവുമാണ് ഇതിനായി സർക്കാർ കണ്ടെത്തിയത്.  സംസ്ഥാന റവന്യൂ വകുപ്പിൻ്റെ അംഗീകാരം ലഭിച്ച ശേഷം ഔദ്യോഗിക ഉത്തരവ് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജി എൻ ശിവമൂർത്തി ഇന്നലെ പുറത്തിറക്കി.

കോവിഡ് രോഗികളുടെ മൃതദേഹം ബെംഗളൂരുവിലെ പൊതു ശ്മശാനങ്ങളിൽ സംസ്ക്കരിക്കുമ്പോൾ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കോവിഡ് രോഗികളുടെ സംസ്കാരത്തിന് ശേഷം അതിൽ പങ്കെടുത്തവർ ഉപയോഗിച്ച പിപിഇ കിറ്റുകളും മറ്റും പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു. ഇതു ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

 

Main Topic : Govt to convert 35 acres of land into public burial grounds

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.