Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ഇന്നലെ വർധിച്ച കോവിഡ് കേസുകൾ 889 ; മരിച്ചവരുടെ എണ്ണം 100 ആയി

ബെംഗളൂരു: നഗരത്തിലെ കോവിഡ് കേസുകളുടെ വർധനവ് ആശങ്ക ഉയർത്തുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്ത പുതിയ രോഗികൾ 889 ആണ്. ഇതോടെ ബെംഗളൂരുവിലെ  രോഗബാധിതരുടെ എണ്ണം 6179 ആയി. ഇതിൽ 573 പേർക്ക് രോഗം ദേദമായി. 5505 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഓരോ ദിവസവും റെക്കോർഡ് വർധനവാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ 64 ശതമാനം പേർക്കും രോഗം പകർന്നതിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട പരാതികളും ഏറിവരികയാണ്. സർക്കാർ ആശുപത്രികളിലെ കോവിഡ് കേന്രങ്ങളിൽ ആവശ്യത്തിന് കിടക്കകൾ ലഭ്യമല്ലാത്തതും ചികിത്സയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ബെംഗളൂരു നഗരത്തിലെ നിലവിലുള്ള കണ്ടെയിൻമെൻ്റ് (നിയന്ത്രിത മേഖല) സോണുകളുടെ എണ്ണം 495 ആണ്. ഇതു വരെ ആകെ 550 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്. രോഗികയുടെ എണ്ണം കുറഞ്ഞതോടെ ഇതിൽ 55 എണ്ണം ഒഴിവാക്കി

നിലവില്‍ ബിബിഎംപി പരിധിയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വെസ്റ്റ് സോണിലെ 135 ആം വാർഡിലെ പദരായണപുരയിലാണ്. 81 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

വെസ്റ്റ് സോൺ

  • വാർഡ് 92  ശിവാജിനഗർ 51
  • വാർഡ്  61 എസ് കെ ഗാർഡൻ 35
  • വാർഡ് 140 ചാമരാജ് പേട്ട്. 25,
  • വാർഡ് 138 ചൽവാദിപാളയ 24
  • വാർഡ് 109 ചിക്ക് പേട്ട് 23

സൗത്ത് സോൺ

  • വാർഡ്143  വിശ്വേശ്വര പുര 73
  • വാർഡ് 189 ഹൊങ്ങ സാന്ദ്ര 51
  • വാർഡ് 144 സിദ്ദപുര 19
  • വാർഡ്‌ 181 കുമാരസ്വാമി ലേ ഔട്ട് 15

ഈസ്റ്റ് സോൺ

  • വാർഡ് 139  കെ ആർ മാർക്കറ്റ് 36
  • വാർഡ് 110 സംപംഗി രാമ നഗർ – 28
  • വാർഡ് 111 ശാന്താല നഗർ 24

ബൊമ്മനഹള്ളി സോൺ

  • വാർഡ് 119 ധർമ്മരായ സ്വാമിനഗര 54
  • വാർഡ് 191 സിങ്ങസാന്ദ്ര 19
  • വാർഡ് 190 മങ്കമ്മപ്പാളയ 18
  • വാർഡ് 94 ഗൊട്ടിഗരെ 16

ആർ ആർ നഗർ സോൺ

  • വാർഡ് 129 ജ്ഞാന ഭാരതി നഗർ 18
  • വാർഡ് 159 കെങ്കേരി 15

മഹാദേവപുര സോൺ

  • വാർഡ് 54 ഹൂഡി 17

02.07.2020 ന് ബിബിഎംപി പുറത്തിറക്കിയ കോവിഡ് ബുള്ളറ്റിൻ പ്രകാരമുള്ള കണ്ടെയിൻമെൻ്റ് സോണുകളുടെ മാപ്പ് താഴെ കൊടുക്കുന്നു.

 

 

 

 

 

 

Main Topic : Containmnet zones BBMP,Baengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.