Follow the News Bengaluru channel on WhatsApp

കർണാടകയിൽ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ 32 വിദ്യാർഥികൾക്ക്‌ കോവിഡ്‌

ബെംഗളൂരു : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയെഴുതിയ 32 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെ സംസ്ഥാനത്ത് നടന്ന പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വിദ്യാർഥികളുമായി അടുത്ത് ഇടപഴകിയ 80 കുട്ടികളെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ താമസിക്കുന്ന 3,911 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തിട്ടില്ലെന്നാണ് സർക്കാർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതിനു പുറമെ അസുഖം ബാധിതരായ 863 കുട്ടികളും പരീക്ഷയെഴുതിയിരുന്നില്ല.  മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെയായിരുന്നു കർണാടകയിൽ പത്താംക്ലാസ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയത്  7,61,506 വിദ്യാർഥികളാണ്.

Main Topic : 32 Students Who Sat for Karnataka SSLC Exams Test Covid-19 Positive.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.