Follow News Bengaluru on Google news

കോവിഡ് രോഗിയെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് മൃതദേഹങ്ങളോടുള്ള അനാദരവ് വീണ്ടും. കോവിഡ് രോഗത്തെ തുടർന്ന് മരിച്ചു എന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹവേരി ജില്ലയിലെ റാണെ ബെണ്ണൂരിൽ ശനിയാഴ്ച്ചയാണ് സംഭവം. റാണെബെണ്ണൂർ താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള ബസ് കാത്തിരിപ്പ് കെട്ടിടത്തിലാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നത്. ഹവേരിയിലെ മാരുതി നഗർ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരൻ്റെ മൃതദേഹമാണ് മൂന്ന് മണിക്കൂറോളം ബസ് കാത്തിരിപ്പ് കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയിൽ കിടന്നത്.

കടുത്ത പനിയെ തുടർന്ന് ഇയാൾ ജൂൺ 28 ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോവിഡ് പരിശോധനക്കായി സാമ്പിൾ നല്‍കിയ ശേഷം മടങ്ങിപ്പോയ ഇയാൾ ശനിയാഴ്ച ഉച്ചയോടെ പരിശോധനാ ഫലം വാങ്ങാനായി ആശുപത്രിയിൽ എത്തി. പരിശോധനാ ഫലം തയ്യാറാവാത്തതിനാൽ തൊട്ടടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ വിവരമറിയിച്ചതിനെ തുടർന്ന് അവിടെയെത്തിയ ആശുപത്രി അധികൃതർ മൃതദേഹം പി.പി ഇ കിറ്റിൽ പൊതിഞ്ഞു വെച്ച ശേഷം സ്ഥലം വിടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർ വീണ്ടും സ്ഥലത്തെത്തി മൃതദേഹം നീക്കുകയായിരുന്നു.

സംഭവത്തിൽ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. രാജേന്ദ്ര ദൊഡ്ഡമണി റാണെബെണ്ണൂർ ഹെൽത്ത് ഓഫിസറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് വീഴ്ചവരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും. ഡോ. ദൊഡ്ഡമണി പറഞ്ഞു.

Main Topic :Body of suspected COVID-19 patient abandoned at bus stop near Ranebennur Taluk Hospital


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.