Follow the News Bengaluru channel on WhatsApp

ചികിത്സ കിട്ടാതെ വീണ്ടും മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ബിബിഎംപി

ബെംഗളൂരു : കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് പോകാൻ മണിക്കൂറുകളോളം ആംബുലൻസിനായി കാത്തു നിന്ന വയോധികൻ റോഡിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സൗത്ത് ബെംഗളൂരുവിലെ ഹനുമന്ത നഗറിലാണ് സംഭവം. രാവിലെ പതിനൊന്ന് മണിയോടെയാണ് വയോധികനായ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചമുതൽ ആംബുലൻസിനായി വീട്ടുകാർ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് ബിബിഎംപിയിൽ വിവരമറിയിച്ചു. വൈകിട്ട് ഏറെ സമയം കഴിഞ്ഞെത്തിയ ആംബുലൻസ് വീടിനകലത്തായാണ് നിർത്തിയിരുന്നത്.  ആംബുലൻസിനടുത്തേക്ക് നടന്നു പോകവേ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ആശയ വിനിമയത്തിൽ വന്ന പിഴവാണ് ആംബുലൻസ് വൈകാൻ കാരണമെന്ന്  ബിബിഎംപി കമ്മീഷണർ അറിയിച്ചു. മൃതദേഹം റോഡരികില്‍ പുതപ്പിച്ച് കിടത്തിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം അറിഞ്ഞുടന്‍ ബിബിഎംപി കമ്മീഷണർ ബി എച് അനില്‍കുമാര്‍ മരിച്ചയാളുടെ വീട്ടിലെത്തി ബന്ധുക്കളോട് ക്ഷമാപണം നടത്തി. സംഭവത്തിൽ അന്വേഷണത്തിന് ബിബിഎംപി കമ്മീഷണർ ഉത്തരവിട്ടു,
രോഗി റോഡിലേക്ക് വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ സഹായിക്കാൻ ശ്രമിച്ച ആളടക്കം വയോധികൻ്റെ വീട്ടുകാരും നിരീക്ഷണത്തിലാണ്. പോലിസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

 

MainTopic : Covid patient dies on road waiting for ambulance


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.