Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ഒരാഴ്ചകൊണ്ട് വർധിച്ചത് 5814 രോഗികൾ; മെട്രോ നഗരങ്ങളില്‍ കൊല്‍ക്കത്തയെ പിന്തള്ളി ബെംഗളൂരു നാലാം സ്ഥാനത്ത്

ബെംഗളൂരു : കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരുവിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുകയാണ്‌.  ജൂൺ 27 ന് നഗരത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 2531 ആയിരുന്നു. ചികിത്സക്കിടെ മരിച്ചവരുടെ എണ്ണം 84 ഉം. എന്നാല്‍ 04.07.2020 ന് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8345 ഉം, മരിച്ചവരുടെ എണ്ണം 129 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ച കൊണ്ട് 70 ശതമാനത്തിനടുത്ത് വര്‍ധന. കോവിഡ് പ്രതിരോധ ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതിൻ്റേയും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിൻ്റേയും വ്യക്തമായ സൂചനകളാണ് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഉയരുന്ന കോവിഡ് സ്ഥിരീകരണ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ബെംഗളൂരുവിൽ.

ഇന്ത്യൻ മെട്രോ നഗരങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിരുന്ന ബെംഗളൂരു തൊട്ട് മുമ്പിലുണ്ടായിരുന്ന കൊൽക്കത്തയെ പിറകിലാക്കി നാലാം സ്ഥാനത്തേക്ക് എത്തി. മഹാനഗരങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. ന്യൂ ഡെൽഹിയിലാണ്. 94695 പേർക്കാണ് ഇന്നലെ വരെ ഡെൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് മുംബൈ. 82074 രോഗികൾ. 52392 പേർക്ക് അസുഖം ഭേദമായി. മരണം 4762. ബെംഗളൂരുവിന് മുന്നിലായി മൂന്നാം സ്ഥാനത്ത് ചെന്നൈ നഗരം. ചെന്നൈ നഗരത്തിൽ 64689 പേർക്ക് രോഗം സ്ഥിരീകരിച്ചു. 40111 പേർക്ക് രോഗം ഭേദമായി. 993 പേർ മരിച്ചു.ബെംഗളൂരുവിനു തൊട്ടു പിറകിലുള്ള  കൊൽക്കത്തയിൽ ഇതുവരെ 6622 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചത് 402 പേർ.

ബെംഗളൂരുവിൽ രോഗം ബാധിച്ച 8345 പേരിൽ 965 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ചികിത്സയില്‍ ഉള്ളത് 7251 പേര്‍. 120557 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.

ബെംഗളൂരുവിൽ നിലവിൽ ഉള്ള കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 481. ഇതുവരെ ഏര്‍പ്പെടുത്തിയ കണ്ടെയ്ൻമെൻ്റ് സോണുകളുടെ എണ്ണം 581 ആയിരുന്നു. രോഗം ഭേദമാകുന്നതിനനുസരിച്ച് 100 എണ്ണം ഒഴിവാക്കപ്പെട്ടു.

നിലവിൽ ഏറ്റവും കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത് സൗത്ത് സോണിലാണ്.118 മേഖലകളാണ് ഇവിടെ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു സോണുകളിലെ കണ്ടെയിൻമെൻ്റ്  മേഖലകള്‍ 

  • വെസ്റ്റ് സോൺ 94
  • ഈസ്റ്റ് സോൺ 75
  • ബൊമ്മനഹള്ളി സോൺ 72
  • മഹാദേവ പുര സോൺ 55
  • ആർ ആർ നഗര സോൺ 50
  • യെലഹങ്ക സോൺ 29
  • ദാസറഹള്ളി 11

ബെംഗളൂരുവിലെ രോഗികളുടെ സോൺ തിരിച്ചുള്ള കണക്ക് – 04.07.2020 വരെയുള്ളത്.

സൗത്ത് സോൺ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ :2224
  • ചികിത്സയിലുള്ള രോഗികൾ: 2062
  • രോഗം ഭേദമായവർ :146
  • മരണ സംഖ്യ :16

വെസ്റ്റ് സോൺ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 1670
  • ചികിത്സയിലുള്ള രോഗികൾ: 1461
  • രോഗം ഭേദമായവർ : 190
  • മരണ സംഖ്യ : 19

ഈസ്റ്റ് സോൺ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 1728
  • ചികിത്സയിലുള്ള രോഗികൾ : 1518
  • രോഗം ഭേദമായവർ : 192
  • മരണ സംഖ്യ : 18

ബൊമ്മനഹള്ളി സോൺ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 655
  • ചികിത്സയിലുള്ള രോഗികൾ: 570
  • രോഗം ഭേദമായവർ : 78
  • മരണ സംഖ്യ :7

ആർ ആർ നഗർ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 458
  • ചികിത്സയിലുള്ള രോഗികൾ : 256
  • രോഗം ഭേദമായവർ : 198
  • മരണ സംഖ്യ : 4

മഹാദേവ പുര സോൺ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ :442
  • ചികിത്സയിലുള്ള രോഗികൾ: 408
  • രോഗം ഭേദമായവർ : 33
  • മരണ സംഖ്യ : 1

യെലഹങ്ക സോൺ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 293
  • ചികിത്സയിലുള്ള രോഗികൾ : 272
  • രോഗം ഭേദമായവർ : 17
  • മരണ സംഖ്യ : 4

ദാസറഹള്ളി സോൺ

  • ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 86
  • ചികിത്സയിലുള്ള രോഗികൾ: 76
  • രോഗം ഭേദമായവർ :10
  • മരണ സംഖ്യ :0

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.