പട്ടാമ്പി സ്വദേശി ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ പട്ടാമ്പി സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷന്‍ നായരുടെ മകൻ അനീഷ് നായർ (32)ആണ് മരിച്ചത്. ഹെബ്ബാൾ റിംങ്ങ് റോഡിൽ വെച്ച് ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ജീവനക്കാരനാണ് അനീഷ്.
ശനിയാഴ്ച്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ അനീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അനീഷ് തൽക്ഷണം മരിച്ചു.
രാമയ്യ ഹോസ്പിറ്റലിൽ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. മാതാവ് : ലക്ഷ്മീ ദേവി. ഭാര്യ : കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് പാർവ്വതി. സഹോദരന്‍ : അഭിലാഷ് നായര്‍.
ഓള്‍ ഇന്ത്യ കെ എം സി സി ബെംഗളൂരുവിന്‍റെ കമ്മനഹളളി, ഹെബ്ബാൾ, യെലഹങ്ക, യശ്വന്തപുരം ഘടകം നേതാക്കളായ യൂനുസ് കുറുവാളി, ജാഫർ കമ്മനഹളളി, റഷീദ് യെലഹങ്ക, അനുഗ്രഹ റഹീം തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
