കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബെംഗളൂരുവിൽ 400 ആംബുലൻസുകൾ

ബെംഗളൂരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബെംഗളൂരുവിലെ 198 വാർഡുകളിലേക്ക് 400 ആംബുലൻസുകൾ ലഭ്യമാക്കുമെന്ന് സർക്കാർ. കൂടാതെ ഒരു ലക്ഷം ആൻറി ജെൻ്റ് പരിശോധന കിറ്റുകളും സജ്ജമാക്കും. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ ടാസ്ക് ഫോഴ്സ് അംഗങ്ങളെ നിയോഗിക്കും. ഓരോ വാർഡിലും രണ്ട് ആംബുലൻസുകൾ സജ്ജമായിട്ടുണ്ടാകും. ബെംഗളൂരുവിലെ ആശുപത്രികളിൽ 785 കിടക്കകൾ കൂടി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പ്രതിദിന സാമ്പിൾ പരിശോധന 25000 മായി ഉയർത്തുമെന്നും, സ്രവ പരിശോധനയുടെ റിപ്പോർട്ടുകൾ 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന വിധത്തിൽ ക്രമീകരിക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. സാമ്പിൾ പരിശോധന യഥാസമയം നടത്താൻ കഴിയാത്തതിനാൽ ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Main Topic : State government said that about 400 ambulances will be reserved for COVID cases across all wards in Bengaluru.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
