Follow the News Bengaluru channel on WhatsApp

സൺഡേ കർഫ്യൂ ; കർശന നടപടികൾ

ബെംഗളൂരു : കർണാടകയിൽ ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യൂ കർശനമായി നടപ്പിലാക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച് തിങ്കളാഴ്‌ച രാവിലെ 5 മണിക്കാണ് കര്‍ഫ്യൂ അവസാനിക്കുന്നത്. ഈ സമയങ്ങളിൽ കർഫ്യൂ ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങൾ ഡിസാസ്റ്റർ ആക്ട് 2005 പ്രകാരം പിടിച്ചെടുക്കും. പിന്നീട് കോടതി മുഖാന്തിരം മാത്രമേ വാഹനങ്ങൾ തിരിച്ചു ലഭിക്കും. ആദ്യ ഘട്ട ലോക് ഡൗണിൽ ഏകദേശം 45000 ത്തോളം വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
ആഗസ്ത് 2 വരെയുള്ള സൺഡേ കർഫ്യൂ ദിവസങ്ങളിൽ എല്ലാവരും വീട്ടിനകത്ത് തന്നെയിരിക്കണമെന്ന് കമ്മീഷണർ അഭ്യർത്ഥിച്ചു. അവശ്യസാധനങ്ങളായ പലചരക്ക് കടകൾ, പത്രം മുതലായവക്ക് കർഫ്യൂവിൽ ഇളവുണ്ട്. ഹോം ഡെലിവറി സേവനങ്ങൾക്കായി റസ്റ്റോറൻറുകളും തുറക്കും. അതേ സമയം മറ്റു വ്യാപാര – വാണിജ്യ കേന്ദ്രങ്ങളെല്ലാം തന്നെ അടഞ്ഞു കിടക്കും. കർഫ്യൂ കർശനമാക്കുന്നതിൻ്റെ ഭാഗമായി ഓരോ പ്രധാന ജംഗ്ഷനിലും പോലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശനനടപടിയെടുക്കും. കമ്മീഷണർ പറഞ്ഞു.
കോവിഡ് കേസുകൾ പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ജൂലൈ അഞ്ചു മുതൽ ആഗസ്ത് രണ്ടു വരെ ഞായറാഴ്ചകളിൽ വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചത്

Main Topics : Strict enforcement of curfew in Karnataka on Sunday

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.