രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ കേന്ദ്രം ബെംഗളൂരുവില്‍

ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ കേന്ദ്രം ബെംഗളൂരുവില്‍ സജ്ജമായി. തുംകൂരു റോഡിലുള്ള ബെംഗളൂരു അന്താരാഷ്ട്ര പ്രദര്‍ശന കേന്ദ്രത്തിലാണ് 10100 കിടക്കകളുള്ള കോവിഡ് കെയര്‍ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ച, എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരേയും, ചെറിയ തോതില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരേയുമാണ് കോവിഡ് കെയര്‍ കേന്ദ്രത്തില്‍ പരിചരിക്കുക. രോഗികള്‍ക്ക് ആവശ്യത്തിനുള്ള ശൗചാലയങ്ങള്‍, അടുക്കള, ഒരേ സമയം കൂടുതല്‍ രോഗികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. 150 ഓളം ഡോക്ടര്‍മാരുടെ സേവനവുമുണ്ടായിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഓക്‌സിസിജന്‍ സൗകര്യമുള്ള ബെഡുകളും ഒരുക്കിയിട്ടുണ്ട്. കോറമംഗലയിലെ ഇന്‍ഡോര്‍ സ്റ്റേഡിയവും കഴിഞ്ഞ ദിവസം കോവിഡ് കെയർ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു അന്താരാഷ്ട്ര പ്രദര്‍ശന കേന്ദ്രത്തില്‍ ഒരുക്കിയ കെയർ കേന്ദ്രത്തിന്‍റെ ഒരുക്കങ്ങള്‍ എംഎല്‍എ എസ് ആര്‍ വിശ്വനാഥ്, ബിബിഎംപി കമ്മീഷണര്‍ ബി എച്ച് അനില്‍കുമാര്‍ വിലയിരുത്തി.
BIEC has been converted into a 10,100 bed Covid Care Centre. Visited the centre along with hon’ble MLA @SRVishwanathBJP, @BBMPSWMJtComm & other #BBMP officials. The centre is well ventilated, has adequate number of toilets, nursing stations, kitchens & other required facilities. pic.twitter.com/quDkk2ruwa
— B.H.Anil Kumar,IAS (@BBMPCOMM) July 5, 2020
Main Topic :Bengaluru International Exhibition Centre converted into 10,100-bed COVID facility
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.