Follow the News Bengaluru channel on WhatsApp

കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍ : കോവിഡ് 19 വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ പകരുമെന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചു. അടുത്ത ആഴ്ച ഇതു സംബന്ധിച്ച് ശാസ്ത്ര ജേണല്‍ പ്രസിദ്ധീകരിക്കാനും ഗവേഷകന്‍മാര്‍ ലക്ഷ്യമിടുന്നു. വൈറസ് ബാധിതര്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും അവരുടെ സ്രവത്തിലൂടെയാണ് രോഗം പടരുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

മാസങ്ങളായി കോവിഡ് വായുവിലൂടെ പടരുമോ എന്നത് സംബന്ധിച്ച് തങ്ങള്‍ പഠനം നടത്തുന്നുണ്ടെന്നും അത്തരത്തിലുള്ള നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്ന രീതിയിലേക്കുള്ള തെളിവുകളാണ് ലഭിച്ചതെന്നും ഡോക്ടര്‍മാര്‍ അയച്ച കത്തില്‍ പറയുന്നു. അതേ സമയം കോവിഡ് വായുവിലൂടെ പകരുമെന്നതിന് നിരത്തിയ തെളിവുകള്‍ ബോധ്യപ്പെടുന്നവയല്ലന്ന് ലോകാരോഗ്യ സംഘടനയുടെ അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനെഡെറ്റ അലെന്‍ഗ്രാസി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

Main Topics : Coronavirus is airborne say scientists, Hundreds scientists write to WHO


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.