കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 167 പേര്‍

തിരുവനന്തപുരം : കേരളത്തില്‍  ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന്  രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

  • കണ്ണൂര്‍  11
  • തൃശൂര്‍ 14
  • കൊല്ലം 11
  • ആലപ്പുഴ 15
  • തിരുവനന്തപുരം 7
  • എറണാകുളം 25
  • കോഴിക്കോട് 15
  • കോട്ടയം 6
  • മലപ്പുറം, 35
  • വയനാട് 8
  • ഇടുക്കി 6
  • പാലക്കാട് 8
  • പത്തനംതിട്ട  26
  • കാസര്‍ഗോഡ്‌ 6

രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗംപേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.

രോഗം ഭേദമായവരുടെ  ജില്ല തിരിച്ചുള്ള കണക്ക് 

  • മലപ്പുറം 13
  • കോഴിക്കോട് 5
  • ആലപ്പുഴ 7
  • കോട്ടയം 11
  • തൃശൂര്‍ 16
  • കാസര്‍ഗോഡ് 12
  • പാലക്കാട് 33
  • തിരുവനന്തപുരം 7
  • എറണാകുളം 16
  • കണ്ണൂര്‍ 10
  • കൊല്ലം 10
  • പത്തനംതിട്ട 27

രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അ‍ർബുദ രോ​ഗിയാണ്. യൂസഫും നിരവധി രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. നിരീക്ഷണത്തിലുള്ളത് 183291 പേരാണ്. 2075 പേര്‍ ആശുപത്രികളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 9927 സാംപിളുകൾ പരിശോധിച്ചു.

ഇന്ന് 384 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 204052 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെൻ്റിനൽ സ‍ർവ്വേയുടെ ഭാ​ഗമായി 60006 സാംപിളുകൾ ശേഖരിച്ചു അതിൽ 57804 എണ്ണം നെ​ഗറ്റീവാണ്. ടെസ്റ്റുകളുടെ എണ്ണം വ‍ർധിപ്പിച്ചു വരിയാണ്. 275773 പേ‍ർക്കാണ് പിസിആ‍ർ അല്ലാത്ത ടെസ്റ്റുകൾ നടത്തിയത്. 157 കോവിഡ് ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്. അത‍ി‍ർത്തി പ്രദേശത്ത് നിയന്ത്രണം ശക്തമാക്കും.മുഖ്യമന്ത്രി പറഞ്ഞു.

Main Topic : Kerala CM Press meet, Corona virus, Covid 19, Kerala Covid Updates


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.