കോവിഡ് ചികിത്സ നിഷേധിച്ചാൽ 1912 ൽ പരാതി അറിയിക്കാം

ബെംഗളൂരു : കോവിഡ് രോഗികൾക്ക് ആശുപത്രികൾ ചികിത്സ നിഷേധിക്കുകയാണെങ്കിൽ 1912 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ. ആംബുലൻസ് സേവനത്തിനായി 108 എന്ന നമ്പറിലും വിളിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗികൾ മരണപ്പെട്ട സംഭവങ്ങളെ തുടർന്നാണ് സർക്കാറിന്റെ നടപടി. രോഗികളെ മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശം സർക്കാർ പുറത്തിറക്കി. കോവിഡ് കെയർ സെന്ററുകളിൽ നിന്ന് രോഗികളെ മാറ്റുന്നതിന്റെ ചുമതല 108 ആരോഗ്യ കവച ടീമിനാണ്. അടിയന്തിര ഘട്ടത്തിൽ ഫോൺ കോളുകൾ വന്നാൻ 108 ആംബുലൻസ് സേവനം ലഭ്യമാക്കണം. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പായി, രോഗിക്ക് കോവിഡ് ബാധയുണ്ടോ എന്ന് സംശയമുണ്ടായാൽ ബിബിഎംപിയുടെ ഇതുമായി ബന്ധപ്പെട്ട വിഭാഗവുമായി കൂടിയാലോയിക്കണം. പിപിഇ കിറ്റും മതിയായ ആരോഗ്യ പ്രവർത്തകരുമുള്ള എൽഎൽഎസ് സംവിധാനമുള്ള ആംബുലൻസിലേക്കാണ് മാറ്റേണ്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കാത്തതിനാൽ രണ്ടു പേരാണ് മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച 65 കാരനും ശ്വാസ സംബന്ധമായ അസുഖമുള്ള 50 കാരനുമാണ് ജീവന്‍ നഷ്ടപെട്ടത്.

 

Main Topic : Dial 1912 if a Bengaluru hospital denies bed for COVID-19 patient


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.