കോവിഡ് : റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികള്‍ ഏഴുലക്ഷത്തോടടുക്കവേ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന റഷ്യയെ ഇന്ത്യ മറികടന്നു. ഇന്ത്യയില്‍ 6,97,836 രോഗികള്‍. റഷ്യയില്‍ 6,81,251. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ചു രാജ്യങ്ങൾ
- അമേരിക്ക 295532
- ബ്രസീൽ 1604585
- ഇന്ത്യ 697836
- റഷ്യ 681251
- പെറു 302718
ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 19693 പേരാണ്. രോഗികളിൽ 409083 പേർ രോഗമുക്തി നേടി. ജൂലൈ ഒന്നുമുതല്‍ അണ്‍ലോക്ക് രണ്ടിന് തുടക്കമിട്ടതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമാണ്. അഞ്ചുദിവസം പിന്നിട്ടപ്പോഴേക്കും 1.10 ലക്ഷത്തിലേറെ പുതിയ രോഗികളുണ്ടായി. അടച്ചിടല്‍ കാലയളവില്‍ രോഗവ്യാപനം കുറവായിരുന്ന കര്‍ണാടക, തെലങ്കാന, ആന്ധ്ര, ബംഗാള്‍, ബിഹാര്‍, അസം സംസ്ഥാനങ്ങളിലെല്ലാം ഏതാനും ദിവസമായി രോഗികളുടെ എണ്ണത്തിലെ വര്‍ധന ഏറ്റവുമുയര്‍ന്ന തോതിലാണ്.
അതേ സമയം കോവിഡ് വ്യാപന നിരക്ക് പ്രതിദിനം കുതിച്ചുയരുന്ന ഇന്ത്യയിൽ രോഗ നിരക്ക് കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആകെ കേസുകളിൽ 25.85 ശതമാനവും റിപ്പോർട്ട് ചെയ്തത് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങൾ
- മഹാരാഷ്ട്രാ : 206619
- തമിഴ് നാട് : 111151
- ഡെൽഹി 99444
- ഗുജറാത്ത് 36037
- ഉത്തർ പ്രദേശ് 27707
Main Topic : India surpasses Russia to become third worst-hit nation by Covid-19
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.