Follow the News Bengaluru channel on WhatsApp

നടിയും ലോക് സഭാ എംപിയുമായ സുമലതക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : പ്രശസ്ത തെന്നിന്ത്യൻ നടിയും കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ള ലോകസഭാ അംഗവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. തലവേദന തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉള്ളതിനാല്‍  ജൂലൈ നാലിന് സുമലത കോവിഡ് പരിശോധനക്ക് വിധേയമായിരുന്നു. ഇന്ന് ലഭിച്ച പരിശോധന ഫലം പോസിറ്റീവായതോടെ ഹോം ക്വാറൻ്റെയിൻ സ്വീകരിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വീട്ടിൽ വെച്ച് ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്റെ മണ്ഡലത്തില്‍ ഞാന്‍ നിരന്തരം ഇടപഴകുകയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതിനാല്‍ കൊറോണ ടെസ്റ്റിന് വിധേയയായിരുന്നു. തൻ്റെ ആരോഗ്യസ്ഥിതിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടന്നും ഉടന്‍ തന്നെ പൊതു രംഗത്തേക്ക് തിരിച്ചു വരുമെന്നും സുമലത ട്വീറ്റ് ചെയ്തു. ജനങ്ങളുടെ അനുഗ്രഹവും തന്റെ പ്രതിരോധ ശേഷിയും കൊണ്ട് എത്രയും പെട്ടെന്ന് രോഗമുക്തി നേടുമെന്നും സുമലത പറഞ്ഞു. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിശോധന സുമലത അഭ്യർഥിച്ചു.

80- 90 കളിൽ മലയാളത്തിലടക്കം സജീവമായിരുന്ന സുമലത പ്രശസ്ത കന്നഡ നടൻ അംബരീഷിനെ വിവാഹം ചെയ്തതോടെ അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക് സഭാ തിരഞ്ഞടുപ്പിൽ കർണാടകയിലെ മാണ്ഡ്യ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.