Follow the News Bengaluru channel on WhatsApp

അമ്പതു രൂപയുടെ പേരിൽ തർക്കം: മധ്യവയസ്കൻ ചവിട്ടേറ്റു മരിച്ചു

തൃശ്ശൂർ: അമ്പതു രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മധ്യവയസ്കൻ ചവിട്ടേറ്റു മരിച്ചു. തൃശൂർ മനക്കൊടി മാമ്പുള്ളിൽ രാജേഷ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9 മണിയോടെ പടിഞ്ഞാറെകോട്ടയിലെ പണിതീരാത്ത ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

സുഹൃത്തുക്കളായ ഒല്ലൂർ കൂരിയച്ചിറ മരത്തറയിൽ ഉണ്ണികൃഷ്ണൻ (47) ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങൾ ഫൈസൽ (36) വെങ്ങിണിശ്ശേരി കാര്യാടൻ ഷിജു(35) എന്നിവരാണ് അറസ്റ്റിലായത്.

രാജേഷിൻ്റെ സുഹൃത്തുകളായിരുന്നു മൂന്ന് പേരും. രണ്ടു ദിവസം മുമ്പ് ഇവർ ഒന്നിച്ച് മദ്യപിക്കുന്നതിനിടെ രാജേഷ് ഉണ്ണികൃഷ്ണൻ്റെ പോക്കറ്റിൽ നിന്നും 50 രൂപ ബലമായി എടുക്കുകയും ഇതിനെ ചൊല്ലി തർക്കമുണ്ടാകുകയും ചെയ്തു. ഇനി പടിഞ്ഞാറെകോട്ടയുടെ ഭാഗത്ത്  വരരുതെന്ന് പറഞ്ഞ് രാജേഷ്‌ പ്രതികൾക്ക് താക്കീത് നല്‍കി. തുടർന്ന് നടന്ന ചെറിയ വാക്കുതർക്കത്തിനുശേഷം ഉണ്ണിയും കൂട്ടുകാരും അവിടെനിന്നു പോയി. എന്നാൽ ഉണ്ണി ഫൈസലിനെയും ഷിജുവിനെയും കൂട്ടി വെള്ളിയാഴ്ച പടിഞ്ഞാറെകോട്ടയിലെ ഷോപ്പിംഗ് കോംപ്ലക്സിലെത്തി. കോണിപ്പടിയിൽ ഇരിക്കുകയായിരുന്ന രാജേഷിനെ പ്രതികൾ ക്രൂരമായി നിലത്തിട്ട് ചവിട്ടുകയായിരുന്നു. രാജേഷ് ബോധരഹിതനായതോടെ പ്രതികൾ മുങ്ങി. ചവിട്ടേറ്റപ്പോഴുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ മെഡിക്കൽ കോളേജിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എ സി പി വി കെ രാജുവിൻ്റേയും വെസ്റ്റ് സി ഐ സലീഷ് എൻ ശങ്കരൻ്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.