മഹാരാഷ്ട്രയില്‍ വരുന്നവര്‍ക്കുള്ള ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ കര്‍ണാടക ഒഴിവാക്കി

ബെംഗളൂരു : ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം മഞ്ചുനാഥ് പ്രസാദ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റെയില്‍ മതിയാകും. നേരത്തെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിനും 7 ദിവസത്തെ ഹോം ക്വാറന്റെയിനുമായിരുന്നു മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുമ്പോള്‍ ഏര്‍പ്പെടുത്തിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിനില്‍ നിന്നും നേരത്തെ തമിഴ് നാടിനേയും ഡെല്‍ഹിയേയും ഒഴിവാക്കിയിരുന്നു. ഇതോടെ കര്‍ണാടകയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസ ഹോം ക്വാറന്റെയിന്‍ മാത്രമായിരിക്കും ഉണ്ടാവുക. അതേസമയം നേരത്തെ പുറത്തിറക്കിയ ഉത്തരവിലെ മറ്റു നിബന്ധനകള്‍ നിലനില്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവ് വായിക്കാം :
:
Main Topic : No 7 Day Institutional Quarantine For Those Returning From Maharashtra: Karnataka
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.