കോവിഡ് സ്ഥിരീകരിച്ച ആൾ ആശുപത്രിയിൽ നിന്നും മുങ്ങി; ബാറിൽ നിന്നും പിടികൂടി

ബെംഗളൂരു : കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിയവെ മുങ്ങിയ ആളെ പോലിസ് പിടികൂടി. മംഗലാപുരം വെൻലോക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പുത്തൂർ ദർബെ സ്വദേശി ദേവരാജ് (18) ആണ് 24 മണിക്കൂറിനുള്ളിൽ പോലീസ് വലയിലായത്. ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞ ഇയാളെ മംഗളൂരു സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ബാറിൽ നിന്നും പോലീസ് പൊക്കുകയായിരുന്നു.
മംഗളൂരുവിലുള്ള മുത്തശ്ശികൊപ്പം കഴിയുകയായിരുന്ന ഇയാൾ ജൂലൈ ഒന്നിന് സ്വമേധയാ കോവിഡ് പരിശോധനക്ക് ഹാജരാവുകയായിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഇയാളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച്ചയാണ് ഇയാളുടെ പരിശോധന ഫലം വന്നത്. ഇതോടെ ആശുപത്രിയിൽ നിന്നും ഇയാൾ അപ്രത്യക്ഷനാവുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് പാണ്ടേശ്വർ പോലീസ് അന്വേഷണം തുടങ്ങി. പലയിടങ്ങളിലായി ഇയാളെ തിരഞ്ഞ പോലീസ് ഒടുവിൽ പൊതുജനങ്ങളിൽ നിന്നും സഹായം തേടി. ഇതോടെയാണ് ഇങ്ങനെയൊരാൾ മംഗളൂരു സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ബാറിലുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഉടന്‍ അവിടെ എത്തിയ കോണ്‍സ്റ്റബിള്‍മാരായ ശങ്കരപ്പ ലമാനി, ശങ്കരപ്പ നന്ദിയല്‍ എന്നിവര്‍ ചേര്‍ന്ന് യുവാവാവിനെ പിടികൂടുകയായിരുന്നു. ബാറിൽ നിന്നും അറസ്റ്റ് ചെയ്ത യുവാവിനെ വീണ്ടും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിൻ്റെ പേരിൽ കേസെടുത്തിട്ടുണ്ട്.
Police Constables Shankarappa Lamani & Shankarappa Nandyal does real heroic act of tracing and arresting back the runaway (COVID-19) positive accused from Wenlock Hospital. But for their prompt and dedicated act, accused Devraj could have infected many, without even knowing it. pic.twitter.com/hzTGGUHn4Z
— Vikash Kumar Vikash CP Mangaluru City (@compolmlr) July 6, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.