Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 111 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 111 പേര്‍ക്ക് രോഗം ഭേദമായി. 68 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പേർ 157 വിദേശത്ത് നിന്നും, 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ  ജില്ല തിരിച്ചുള്ള കണക്ക് 

  • മലപ്പുറം 63,
  • തിരുവനന്തപുരം 54,
  • പാലക്കാട് 29,
  • എറണാകുളം 21,
  • കണ്ണൂർ 19,
  • ആലപ്പുഴ 18,
  • കോഴിക്കോട്-15,
  • കാസർഗോഡ് 13,
  • പത്തനംതിട്ട 12,
  • കൊല്ലം 11,
  • തൃശൂർ 10,
  • കോട്ടയം 3,
  • വയനാട് 3,
  • ഇടുക്കി 1

രോഗം ഭേദമായവരുടെ  ജില്ല തിരിച്ചുള്ള കണക്ക് 

  • തിരുവനന്തപുരം 3,
  • കൊല്ലം 6,
  • പത്തനംതിട്ട 19,
  • ആലപ്പുഴ 4,
  • കോട്ടയം 1,
  • ഇടുക്കി 1,
  • എറണാകുളം 20,
  • തൃശൂർ 6,
  • പാലക്കാട് 23,
  • മലപ്പുറം 10,
  • കോഴിക്കോട് 6,
  • വയനാട് 3,
  • കണ്ണൂർ 9

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. 1 സിഐഎസ്എഫ് ജവാൻ 1 ഡിഎസ്സി ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനകം 7516 സാംപിളുകൾ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്.

സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽവന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി. ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99529 പേർ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്.

 

Main Topic : Kerala CM Press meet, Corona virus, Covid 19, Kerala Covid Updates


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.