ബാങ്ക് തട്ടിപ്പ്: അടച്ചു പൂട്ടിയ ഗുരു രാഘവേന്ദ്ര ബാങ്കിന്റെ മുന്‍ സിഇഒ മരിച്ച നിലയില്‍

ബെംഗളൂരു : സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഗുരു രാഘവേന്ദ്ര ബാങ്കിന്റെ മുന്‍ സിഇഒ എം വാസുദേവ മയ്യയെ ബെംഗളൂരു സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പ്രജ്ഞാന ലേ ഔട്ടിലെ അരീക്കരെ ഗേറ്റില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരു രാഘവേന്ദ്ര ബാങ്കിനെതിരെ ജനുവരിയിലാണ് 1400 കോടിയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ബാങ്കിനെതിരെ ആര്‍ബിഐ ജനുവരിയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ആറ് മാസത്തേക്ക് ബാങ്കിലെ എല്ലാ പണമിടപാടും മരവിപ്പിച്ചു. നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന ഉയര്‍ന്ന സംഖ്യ 35000 മായി പരിമിതപ്പെടുത്തി. വാസുദേവ മയ്യയെ സിഇഒ സ്ഥാനത്തു നിന്നും മാറ്റുകയും വഞ്ചനാകുറ്റത്തിന് നടപടിയെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി മയ്യയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 22 കോടിയോളം രൂപ പിടിച്ചെടുത്തതായി കേസിന്റെ അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥന്‍ എ സി ദിവാകര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ജൂണ്‍ ആദ്യവാരത്തില്‍ നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന തുക 35000 ല്‍ നിന്നും ഒരു ലക്ഷമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നു കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ബാങ്കിനു മുന്നില്‍ തടിച്ചുകൂടിയ നിക്ഷേപകരുടെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗുരു രാഘവേന്ദ്ര ബാങ്കിനെതിരെ ഉയര്‍ന്ന പരാതികളില്‍ ഇടപെട്ട ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ നിക്ഷേപകര്‍ക്ക് നീതി ലഭിക്കുമെന്നും ഇതിന് വേണ്ടിയുള്ള നടപടികള്‍ കൈകൊള്ളുമെന്നും പറഞ്ഞിരുന്നു.
ഉഡുപ്പി കോട്ട സ്വദേശിയാണ് വാസുദേവ മയ്യ. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.