ബെംഗളൂരുവിലെ കണ്ടെയിൻമെൻ്റ് സോണുകളിൽ വൻ വർധനവ് : ഒരാഴ്ചകൊണ്ട് വർധിച്ചത് 2686 സോണുകൾ

ബെംഗളൂരു : നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിലും വൻ വർധനവ്. ജൂലൈ ഒന്നിന് 495 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു നഗരത്തിലുണ്ടായിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ട് ചോവ്വാഴ്ചയിലേക്ക് എത്തി നിൽക്കുമ്പോൾ അത് 3181 ആയി ഉയർന്നു. 2686 സോണുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത് വെസ്റ്റ് സോണിലാണ്. രണ്ടാമതതായി സൗത്ത് സോണും. ഏറ്റവും കുറവ് കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത് ദാസറഹള്ളി സോണിലാണ്
ബെംഗളൂരുവിലെ കോവിഡ് രോഗികളുടെ സോൺ തിരിച്ചുള്ള കണക്ക് – 08.07.2020 വരെയുള്ളത്.
സൗത്ത് സോൺ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ :3191
- ചികിത്സയിലുള്ള രോഗികൾ: 2703
- രോഗം ഭേദമായവർ :453
- മരണ സംഖ്യ :35
വെസ്റ്റ് സോൺ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 2458
- ചികിത്സയിലുള്ള രോഗികൾ: 1962
- രോഗം ഭേദമായവർ : 467
- മരണ സംഖ്യ : 29
ഈസ്റ്റ് സോൺ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 2476
- ചികിത്സയിലുള്ള രോഗികൾ : 1952
- രോഗം ഭേദമായവർ : 505
- മരണ സംഖ്യ : 39
ബൊമ്മനഹള്ളി സോൺ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 945
- ചികിത്സയിലുള്ള രോഗികൾ: 769
- രോഗം ഭേദമായവർ : 164
- മരണ സംഖ്യ : 12
ആർ ആർ നഗർ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 679
- ചികിത്സയിലുള്ള രോഗികൾ : 607
- രോഗം ഭേദമായവർ : 67
- മരണ സംഖ്യ : 5
മഹാദേവ പുര സോൺ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ :662
- ചികിത്സയിലുള്ള രോഗികൾ: 566
- രോഗം ഭേദമായവർ : 89
- മരണ സംഖ്യ : 7
യെലഹങ്ക സോൺ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 441
- ചികിത്സയിലുള്ള രോഗികൾ : 362
- രോഗം ഭേദമായവർ : 70
- മരണ സംഖ്യ : 9
ദാസറഹള്ളി സോൺ
- ഇതുവരെ രോഗം സ്ഥിരീകരിച്ചവർ : 149
- ചികിത്സയിലുള്ള രോഗികൾ: 126
- രോഗം ഭേദമായവർ :17
- മരണ സംഖ്യ :6
ബെംഗളൂരുവിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 12509 പേർക്കാണ്. ഇതിൽ 2228 പേർ രോഗമുക്തി നേടി. 10103 പേരാണ് ഇപ്പോൾ വിവിധയിടങ്ങളിലായി ചികിത്സയിൽ ഉള്ളത്. 178 പേർ ചികിത്സക്കിടെ മരിച്ചു. ഇതു വരെ 153123 പേരുടെ സാമ്പിളുകൾ പരിശോധിച്ചു.
ബെംഗളൂരുവിൽ ഇതുവരെ ഏർപ്പെടുത്തിയ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 3276 ആയിരുന്നു. ഇതിൽ രോഗികളുടെ എണ്ണം കുറയുന്നതിനനുസരിച്ച് 95 സോണുകൾ ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
