കര്‍ണാടകയില്‍ രണ്ടായിരം കവിഞ്ഞ് തുടര്‍ച്ചയായ മൂന്നാം ദിനവും; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2313 പേര്‍ക്ക്

ബെംഗളൂരു : കർണാടകയിൽ രണ്ടായിരം കടന്ന് മൂന്നാം ദിവസവും. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 2313 പേർക്കാണ്. 1003 പേര്‍ക്ക് രോഗം ഭേദമായി എന്ന ആശ്വാസ വാർത്തയുമുണ്ട്. ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 1447 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരു അര്‍ബനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 15329 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
- ബെംഗളൂരു അര്‍ബന്‍ 1447
- ഉത്തര കന്നഡ 33
- കൽബുർഗി 58
- ധാർവാഡ് 50
- ഉഡുപ്പി 34
- ബെൽഗാവി 15
- ദക്ഷിണ കന്നഡ 139
- ചിക്കമംഗളൂരു 1
- ബാഗൽ കോട്ട്
- കോളാർ 9
- ദാവൺഗരെ 21
- ചിക്കബെല്ലാപുര 12
- ബെല്ലാരി 66
- ഹാസൻ 6
- ഷിമോഗ 6
- റായിച്ചൂർ 25
- മാണ്ഡ്യ 31
- തുംകൂര് 10
- ഗദഗ് 19
- വിജയപുര 89
- രാമനഗര 23
- മൈസൂർ 51
- കൊപ്പൽ 7
- ചാമരാജനഗര 9
- ഹവേരി 42
- കുടക് 33
- യാദഗിരി 51
- ബീദർ 19
- ബെംഗളൂരു റൂറൽ 1
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 33418. ഇന്ന് 1003 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 13836 ആയി. ഇന്ന് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ബെംഗളൂരു അർബൻ ജില്ലയിലാണ്. 606 പേർക്കാണ് ജില്ലയിൽ രോഗം ഭേദമായത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 57 പേർ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 543 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 19035 ആണ്. ഇതില്‍ 472 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
Main Topic : Covid updates Karnataka, Corona Virus, Bengaluru,
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.