സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍ പിടിയിൽ

ബെംഗളൂരു : കേരളത്തില്‍ വൻ വിവാദത്തിന് കാരണമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബെംഗളൂരുവിൽ വച്ച് എൻഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസ് പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കാണ് സ്വപ്‌ന എത്തിയത്. ഇവിടെ നിന്നാണ് ബെംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌ന ഇന്നലെ ഉച്ചയോടെയാണ് ബെംഗളൂരുവില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരുവിലെ എന്‍ഐഎ യൂണിറ്റാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ഫോണ്‍കോള്‍ ട്രെയ്‌സ് ചെയ്താണ് കുരുക്കിയതെന്നാണ് വിവരം. ബെംഗളൂരു പോലീസിൻ്റേയും മധുരയിലെ കസ്റ്റംസ് ഡിവിഷൻ്റേയും സഹായത്തോടെയാണ് എൻഐഎ ഇവരെ വലയിലാക്കിയത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം.
ബെംഗളൂരുവില്‍ നിന്ന് ഇവര്‍ ആരെയോ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു. ഇതാണ് ഇവരെ പിടികൂടാന്‍ സഹായകരമായത്. സ്വപ്‌നയെയും സന്ദീപിനെയും നാളെ കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലെത്തിക്കും. ഇരുവരും പിടിയിലായതോടെ സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് എന്‍ഐഎ സംഘത്തിനുള്ളത്.
അതേസമയം, കൊച്ചിയില്‍ സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ്. എന്‍ഐഎയും ഇപ്പോള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.