Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം; ബെംഗളൂരുവില്‍ സോണുകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ കോവിഡ് വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടു സോണുകളുടെ ചുമതല എട്ടു  മന്ത്രിമാര്‍ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും കാബിനറ്റ് പദവിയുമുള്ള യെലഹങ്ക എംഎൽഎ എസ്.ആർ വിശ്വനാഥുമടക്കം  ഓരോ സോണുകളിലും ചുമതലപ്പെടുത്തിയ മന്ത്രിമാരുടെ കീഴിലായിരിക്കും ഇനി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം. മന്ത്രിമാരുടെ കീഴില്‍ ഓരോ ഐഎഎസ് ഓഫീസര്‍മാരുമുണ്ടാകും.

മന്ത്രിമാരും സോണുകളും :

  • ഡോ. സി എന്‍ അശ്വത് നാരായണന്‍
    വെസ്റ്റ് സോണ്‍
  • ആര്‍ അശോക
    സൗത്ത് സോണ്‍
  • എസ് സുരേഷ് കുമാര്‍
    ബൊമ്മനഹള്ളി
  • വി സോമണ്ണ
    ഈസ്റ്റ് സോണ്‍
  • എസ് ടി സോമശേഖര്‍
    ആര്‍ ആര്‍ നഗര്‍ സോണ്‍
  • ബൈരതി ബസവ രാജ്
    മഹാദേവപുര
  • കെ ഗോപാലയ്യ
    ദാസറഹള്ളി
  • എസ് ആര്‍ വിശ്വനാഥ്
    യെലഹങ്ക

 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. മന്ത്രിമാരുടെ കീഴിൽ ചുമതല നൽകിയ  ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയും ചീഫ് സെക്രട്ടറി പുറത്തുവിട്ടു. തുഷാർ ഗിരിനാഥ് (ഈസ്റ്റ്), രാജേന്ദ്രകുമാർ കട്ടാരിയ (വെസ്റ്റ്), പി മണിവണ്ണൻ(ബൊമ്മനഹള്ളി), നവീൺ രാജ് സിങ്ങ് (യെലഹങ്ക), മുനീഷ് മൗദ്ഗിൽ (സൗത്ത്), എൻ മഞ്ജുള(മഹാദേവപുര), പിസി ജാഫർ(ദാസറഹള്ളി) ആർ വിശാൽ (ആർ.ആർ.നഗർ) എന്നിവരാണ് എട്ടു സോണുകളുടെ ചുമതലയുള്ള ഐഎഎസ് ഓഫീസർമാർ.

Main Topics : Eight Ministers made in charge of eight zones in Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.