Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപന മേഖലകളില്‍ ട്രിപിള്‍ ലോക് ഡൗണ്‍ സാധ്യത തേടി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കയുയര്‍ത്തി വര്‍ധിക്കവെ തീവ്ര രോഗ വ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ അടക്കമുള്ള സാധ്യതകള്‍ കര്‍ണാടക പരിശോധിക്കുന്നു. പോലിസ് സേനയുടെ സഹായത്തോടെ ഒരു ജില്ലയിലെ രോഗവ്യാപന മേഖലയില്‍ മാത്രമായി ട്രിപിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് ക്ലസ്റ്റര്‍ മേഖലകളില്‍ രോഗ വ്യാപനം തടഞ്ഞില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

അന്തര്‍ജില്ലാ യാത്രകള്‍, അന്തര്‍സംസ്ഥാന യാത്രകള്‍ എന്നിവ എന്നിവ നിയന്ത്രിക്കുന്നതോടൊപ്പം ട്രിപിള്‍ ലോക് ഡൗണും എര്‍പ്പെടുത്തിയാലെ രോഗവ്യാപനം നിയന്ത്രിക്കാനാകു. കേരളത്തില്‍ കണ്ണൂര്‍ -കാസറഗോഡ് ജില്ലയില്‍ ഇത്തരത്തില്‍ ട്രിപിള്‍ ലോക് ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.ഇതേ മാതൃകയില്‍ ട്രിപിള്‍ ലോക് ഡൗണ്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

രോഗവ്യാപനം നടന്ന പ്രദേശം പൂര്‍ണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കുക എന്നതാണ് ട്രിപിള്‍ ലോക് ഡൗണിന്റെ ആദ്യ നടപടി. പിന്നീട് കോവിഡ് വ്യാപന മേഖലകളില്‍ നിന്ന് പുറത്ത് പോകാനും അകത്തേക്ക് വരാനുമായി ഒരു വഴിമാത്രം ഏര്‍പ്പെടുത്തിയ ശേഷം മറ്റു വഴികളെല്ലാം പൂര്‍ണ്ണമായി അടക്കും. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പുറത്ത് പോകുന്നില്ലെന്ന് അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഇത്തരം മേഖലകളില്‍ ഏര്‍പ്പെടുത്തുക.

Main Topic : Karnataka may adopt Kerala’s ‘triple lockdown’ plan


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.