Follow the News Bengaluru channel on WhatsApp

ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം ബിഐഎഎല്ലിന്

ബെംഗളൂരു : ബെംഗളൂരു കെംപ ഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തിന് സമീപത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് മെട്രോ റെയിവേ സ്റ്റേഷനുകളുടെ നിര്‍മ്മാണം ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് നടത്തും. എയര്‍പോര്‍ട്ട് സിറ്റി സ്റ്റേഷന്‍, കെഐഎ ടെര്‍മിനല്‍ എന്നിങ്ങനെ രണ്ടു മെട്രോ സ്റ്റേഷനുകളാണ് വിമാനത്താവളത്തിന്റെ മേഖലകളില്‍ നിര്‍മ്മിക്കുന്നത്. എയര്‍പോര്‍ട്ട് മെട്രോ പാതക്കായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്ന ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനായി അടുത്തിടെ ബിഎംആര്‍സിഎല്‍ നല്‍കിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.മെട്രോ സ്റ്റേഷനുകളുടെ വിപുലമായ മാതൃക ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാരിൽ നിന്നും ഈടാക്കുന്ന യൂസർ ഡവലപ്മെൻ്റ് ഫീയിൽ നിന്നായിരിക്കും സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഫണ്ട് ബിയാൽ കണ്ടെത്തുക

സെൻട്രൽ സിൽക്ക് ബോർഡ് മുതൽ വിമാനത്താവളം വരെ നീളുന്ന ബ്ലൂ ലൈൻ എന്ന് പേരിട്ടിരിക്കുന്ന മെട്രോ റെയില്‍ പാതയുടെ നിർമ്മാണം മാർച്ച് 2023 ഓടെയാണ് പൂർത്തിയാവുക.

Main Topic : Metro station work in Kempagowda International Airport Bengaluru assigned to BIAL


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.