നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു

മുംബൈ : നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചതായി വാര്‍ത്ത. അഭിഷേക് ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അമിതാഭ് ബച്ചനും തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം മുംബൈ നാനവതി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചതോടെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചന്‍ അറിയിച്ചത്. രണ്ടുപേരും നാനാവതി ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റു കുടുംബാംഗങ്ങളെയും ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ ഫലം പുറത്തുവന്നിട്ടില്ല. ഇരുവരുടേയും ആര്യോഗ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Earlier today both my father and I tested positive for COVID 19. Both of us having mild symptoms have been admitted to hospital. We have informed all the required authorities and our family and staff are all being tested. I request all to stay calm and not panic. Thank you. 🙏🏽
— Abhishek Bachchan (@juniorbachchan) July 11, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.