കടല്‍ കടന്ന് സഹായവുമായി ബെംഗളൂരു കേരള സമാജം; അബുദാബിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് ബെംഗളൂരു കേരള സമാജം

ബെംഗളൂരു : അബുദാബി യില്‍ നിന്നും കേരള സമാജം ചാര്‍ട്ടര്‍ ചെയ്ത വിമാനം ഞായറാഴ്ച വൈകിട്ട് 4:45 ന് 171 യാത്രക്കാരുമായി ബെംഗളൂരുവില്‍ പറന്നിറങ്ങും. ബെംഗളൂരുവിലേക്ക് അബുദാബിയില്‍ നിന്നുമുള്ള ആദ്യത്തെ ഇന്ത്യന്‍ ചാര്‍ട്ടര്‍ വിമാനമാണിത് . ഇന്‍ഡിഗോ എയര്‍ ആണ് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. മലയാളികളെ കൂടാതെ മറ്റു ഭാഷക്കാരും ഈ വിമാനത്തി ലുണ്ടെന്ന് കേരള സമാജം ഭാരവാഹികള്‍ പറഞ്ഞു .അടുത്ത വിമാനം ദുബായില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ട്രാവല്‍ ഡെസ്കിന്റെ നേതൃത്വത്തില്‍ ജൂണ്‍ 9 ന് കേരളത്തിലേക്ക് ആരംഭിച്ച ബസ് സര്‍വീസ് 120 സര്‍വീസുകള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് കേരള സമാജം പുത്തന്‍ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത് .
ഇതിനോടകം 3500 ല്‍ അധികം ആളുകളെ ബസ് സര്‍വീസ് വഴി നാട്ടിലെത്തിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ട്രാവല്‍ ഡിസ്കിന് ജനറല്‍സെക്രട്ടറി റജി കുമാര്‍, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , ലിന്റോ കുര്യന്‍, ജോസ് ലോറന്‍സ് , അനില്‍കുമാര്‍ , ജിജു സിറിയക്ക് , പി കെ രഘു, സോമരാജ് , ശ്രീദേവി വി കെ , ഹനീഫ്, രമേഷ്, ബിനു , രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.