കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിനെ പിന്നിലാക്കി കര്‍ണാടക അഞ്ചാം സ്ഥാനത്ത്

ബെംഗളൂരു : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആശങ്കയുയര്‍ത്തി ഉയരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27114 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 850226 ആയി .മരണം ഇന്നലെ മാത്രം അഞ്ഞൂറിലേറെ.
കര്‍ണാടകയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2798 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 36216 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്തായിരുന്ന കര്‍ണാടക ഇന്നലെ 2798 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അഞ്ചാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിനെ പിന്നിലാക്കി. ഉത്തര്‍പ്രദേശില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1392 ആണ്. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 35092.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയിലാണ്. 246600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 136985 പേര്‍ക്ക് രോഗം ഭേദമായി. 10166 പേര്‍ മരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 99449 പേര്‍.
രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് ആണ്. ഇതു വരെ രോഗം ബാധിച്ചവര്‍ – 134226 പേര്‍, രോഗം ഭേദമായത് 85915, മരണം 1898 ചികിത്സയിലുള്ളവര്‍ – 46413
മൂന്നാം സ്ഥാനത്ത് ഡല്‍ഹിയാണ്. ഇതു വരെ രോഗം ബാധിച്ചവര്‍ 110921, ദേദമായവര്‍ 87692, മരണം – 3334, ചികിത്സയില്‍ ഉള്ളവര്‍ – 19895
നാലാമതായി ഗുജറാത്ത് ആണ്. ഇതുവരെ 40941 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28685 പേര്‍ക്ക് രോഗം ഭേദമായി. മരണം 2034. ചികിത്സയിലുള്ളവര്‍ 1022 2 ആണ്.
കര്‍ണാടകയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 36216 ആണ്. രോഗം ഭേദമായവര്‍ – 14716, മരണം 613, ചികിത്സയിലുള്ളവര്‍ 20887
ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 35092 രോഗം ഭേദമായവര്‍ 22689 മരണം 913 ചികിത്സയിലുള്ളവര്‍ 11490.
കേരളത്തില്‍ ആകെ രോഗം ബാധിച്ചവര്‍ 7438. ഭേദമായവര്‍ 3963, മരണം 29, ചികിത്സയില്‍ ഉള്ളവര്‍ 3446.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.