ഒഴിഞ്ഞു കിടക്കുന്ന ഹാളുകളും കെട്ടിടങ്ങളും ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് സ്ഥിരീകരിച്ചവരേയും, നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികളേയും വീടുകളില്‍ ചികിത്സിക്കാനായി റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച പുറത്തുവിട്ടു.

അതാത് റസിഡന്റ് അസോസിയേഷനുകളില്‍ കോവിഡ് കെയര്‍ സെന്റ്ര്‍ മാതൃകയില്‍ ഐസൊലേഷന്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്.
പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം ഓരോ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനുകളോട് ചേര്‍ന്നുള്ള കല്യാണമണ്ഡപങ്ങളും ഹാളുകളും മറ്റു ഒഴിഞ്ഞ കെട്ടിടങ്ങളും വീടുകളും ഐസൊലേഷന്‍ സെന്ററുകളായി ഉപയോഗിക്കാം.

രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട ചികിത്സാ ക്രമങ്ങള്‍ തീരുമാനിക്കാനായി റെസിഡന്‍സ് അസോസിയേഷനുകളില്‍ ഒരു മെസിക്കല്‍ സംഘം ഉണ്ടായിരിക്കും. രോഗിയുടെ താപനില, ഓക്‌സിജന്‍ സാച്ചുറേഷനും ദിവസത്തില്‍ മൂന്ന് നേരം നഴ്‌സിംഗ് ടീം പരിശോധിക്കും. സ്വകാര്യ ആശുപത്രികള്‍, സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും മെഡിക്കല്‍ സഹായം ഉറപ്പാക്കുന്നത്. ഇത്തരം അപ്പാര്‍ട്ട്‌മെന്റുകളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലല്‍ പിപിഇ കിറ്റുകള്‍, എന്‍ -95 മാസ്‌കുകള്‍, സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ്, ഹാന്‍ഡ് സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനറുകള്‍, പള്‍സ് ഓക്‌സി മീറ്റര്‍, ഗ്ലൂക്കോ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ആവശ്യമായ മരുന്നുകളും ലഭ്യമായിരിക്കും.

അടിയന്തിര ഘട്ടങ്ങളില്‍ 108 ല്‍ വിളിച്ച് ആംബുലന്‍സിന്റെ സഹായം തേടാം. വൈദ്യുതി തടസ്സം നേരിട്ടാല്‍ ബെസ്‌ക്കോമിന്റെ 1912 എന്ന ഹെല്‍പ്പ് നമ്പറില്‍ വിളിക്കാം. ബാത്ത് റൂം സൗകര്യമുള്ള മുറിയായിരിക്കണം.മുറികള്‍ ലഭ്യമല്ലെങ്കില്‍ ബാത്ത് റൂം സൗകര്യമുള്ള ഹാളുകളും ഉപയോഗിക്കാം. ഹാളുകള്‍ സ്‌ക്രീന്‍ ഉപയോഗിച്ച് മറക്കണം. കിടക്കകള്‍ തമ്മില്‍ ആറടി അകലം ഉണ്ടായിരിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും.

രോഗലക്ഷണമില്ലാത്തവരേയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരേയും വീടുകളില്‍ തന്നെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കാന്‍ സന്നദ്ധമാണെന്നും ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തു തര ണമെന്നും കാണിച്ച് ബെംഗളൂരുവിലെ റെസിഡന്‍സ് അസോസിയേഷനുകള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

Main Topic :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.